ഇത് ഓന്ത് സജീവന്‍! 14 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയത് അടുത്തിടെ; യുവതിയെ ഓട്ടോയില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ വീണ്ടും പിടിയില്‍; കൊലക്കേസിലും പ്രതി

sajeevanതൃ​ശൂ​ർ: യു​വ​തി​യെ ബ​ലം പ്ര​യോ​ഗി​ച്ച് ഓ​ട്ടോ​യി​ൽ ക​യ​റ്റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി​യെ വി​യ്യൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പോ​ട്ടോ​ർ എ​ൽ​ബി​എ​സ് കോ​ള​നി​യി​ൽ പു​തു​ത​റ വീ​ട്ടി​ൽ ഓ​ന്ത് സ​ജീ​വ​ൻ എ​ന്ന സ​ജീ​വ​ൻ (45) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പോ​ട്ടൂ​രി​ലെ വ​ഴി​യി​ൽ​വ​ച്ചാ​ണ് ഇ​യാ​ൾ യു​വ​തി​യെ ക​ട​ന്നു​പി​ടി​ച്ച​ത്. പി​ന്നീ​ട് ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു.

14 വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പോ​ക്സോ പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ സ​ജീ​വ​ൻ അ​ടു​ത്തി​ടെ​യാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം എ​തി​ർ​ത്ത യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്. 2007ലും 2017​ലും കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ സ​ജീ​വ​ൻ 40തോ​ളം കേ​സു​ക​ളി​ൽ പ്ര​തി​കൂ​ടി​യാ​ണ്.

Related posts