ഗൂഗിള്‍ മാപ്പ് ചതിച്ചു; പരീക്ഷാര്‍ഥികള്‍ വട്ടം കറങ്ങി! എന്തിനും ഏതിനും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന യുവതലമുറയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

googlemapമു​ക്കം: എ​ന്തി​നും ഏ​തി​നും ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ക്കു​ന്ന യു​വ​ത​ല​മു​റ​യ്ക്ക് കി​ട്ടി​യ​ത് ‘എ​ട്ടി​ന്‍റെ പ​ണി’. ക​ഴി​ഞ്ഞ ര​ണ്ട് ആ​ഴ്ച​ക​ളി​ൽ ന​ട​ന്ന പി​എ​സ്‌​സി പ​രീ​ക്ഷ​യാ​ണ് പ​ല​ർ​ക്കും ഗൂ​ഗി​ൾ മാ​പ്പി​ലെ തെ​റ്റ് കാ​ര​ണം എ​ഴു​താ​നാ​കാ​തെ പോ​യ​ത്.

കോ​ഴി​ക്കോ​ട് നഗരപരിധിയിലുള്ള പ​ര​പ്പി​ൽ എം​എം​വി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ രീക്ഷാകേന്ദ്രമായി ല​ഭി​ച്ച കോ​ഴി​ക്കോ​ട് ഉ​ള്ള്യേ​രി സ്വ​ദേ​ശി​നി​യും പൊ​റ്റ​മ്മ​ൽ സ്വ​ദേ​ശി​ക​ളും സ്കൂളിലേക്കുള്ള വഴി ഗൂ​ഗി​ൾ മാ​പ്പി​ൽ തെരഞ്ഞു. മാ​വൂ​ർ അ​രീ​ക്കോ​ട് റോ​ഡി​ലു​ള്ള പ​ന്നി​ക്കോ​ടി​ന​ടു​ത്ത പ​ര​പ്പി​ൽ എ​ന്ന സ്ഥ​ല​മാ​ണ് മാ​പ്പി​ൽ ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ മാ​പ്പ് സെ​റ്റ് ചെ​യ്ത് യാത്രതിരിച്ചു.

നഗരത്തിൽ നി​ന്ന് 30 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ചെ​റി​യ പ്ര​ദേ​ശ​മാ​ണ് പ​ര​പ്പി​ൽ. ഇ​വി​ടെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പോ​യി​ട്ട് എ​ൽ​പി സ്കൂ​ൾ പോ​ലു​മി​ല്ല. പ​ര​പ്പി​ൽ വിഎച്ച്എസ്എസ് സ്ഥി​ര​മാ​യി പി​എ​സ്എ​സി പ​രീ​ക്ഷ കേ​ന്ദ്ര​മാ​ണ്. എ​ന്നി​ട്ടും ഗൂ​ഗി​ൾ മാ​പ്പി​ൽ വ​ന്ന ഈ ​തെ​റ്റ് ആ​രു​ടെ​യും ശ്ര​ദ്ധ​യി​ൽപ്പെ​ടു​ക​യോ തി​രു​ത്തുക​യോ ചെ​യ്തി​ട്ടി​ല്ല. ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ വ​ള​ർ​ച്ച പ്രാ​പി​ക്കുന്പോൾ ഇ​ത്ത​രം തെ​റ്റു​ക​ൾ സ്വാ​ഭാ​വി​ക​മാ​ണെ​ന്നാ​ണ് ഈ ​രം​ഗ​ത്തെ വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്.

Related posts