തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ആപത്കരമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎല്‍എ.
വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി വര്‍ഗീയ ധ്രുവീകരണത്തിനാണ് സിപിഎം ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് സിപിഎമ്മും മുഖ്യമന്ത്രിയും വര്‍ഗീയ കാര്‍ഡിറക്കുകയാണ്.
പ്രതിപക്ഷ നേതാവ് പറയുന്ന കാര്യങ്ങള്‍ പാര്‍ട്ടിയുടെ നയങ്ങളാണ്. എല്ലാ മതസംഘടനകളെയും ഉള്‍ക്കൊണ്ട് പോകുന്നതാണ് യുഡിഎഫിന്റെ രീതി.മതേതര നിലപാടുകളാണ് യുഡിഎഫ് മുറുകെ പിടിക്കുന്നത്. എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യം നല്ലതാണ്.
സമുദായ സംഘടനകള്‍ ഐക്യത്തോടെ മുന്നോട്ടു പോകുന്നത് നല്ല കാര്യമാണ്.മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
