പലവട്ടം മരിക്കാനൊരുങ്ങിയ എന്നെ പിടിച്ചു നിര്‍ത്തി ! ഭാര്യയെക്കുറിച്ച് സലിം കുമാര്‍ പറയുന്നതിങ്ങനെ…

മലയാള സിനിമയിലെ മികച്ച അഭിനേതാക്കളിലൊരാളാണ് സലിം കുമാര്‍. ഹാസ്യ നടനായി വന്ന് സ്വഭാവ നടനായ ചരിത്രമാണ് താരത്തിന്റേത്.

അഭിനയ മികവിന് അംഗീകാരമായി ദേശീയ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് സലിം കുമാര്‍.

സിനിമാജീവിതം എന്ന സ്വപ്നം സഫലമാകാന്‍ കാരണം ഭാര്യാ തന്റെ ജീവിതത്തിലേക്ക് എത്തിയത് കൊണ്ടാണ് എന്നാണ് സലിം കുമാര്‍ പറയുന്നത്. വിവാഹത്തെക്കുറിച്ചും ഭാര്യയെക്കുറിച്ചും സലിം കുമാര്‍ എഴുതിയ കുറിപ്പ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത്.

1996 സെപ്റ്റംബറില്‍ ആയിരുന്നു സലിം കുമാര്‍ സുനിതയെ തന്റെ ജീവിതത്തിലേക്ക് ഒപ്പം കൂട്ടിയത്.വിവാഹ സമയത്തൊക്കെ മിമിക്രി കലാരംഗത്ത് ആയിരുന്നു സലിം കുമാര്‍ സജീവമായിരുന്നത് ..”വിവാഹം കഴിക്കുന്നുണ്ടേല്‍ ജോലിയും കൂലിയും ഇല്ലാത്ത ഈ മിമിക്രി കാരനെ മാത്രേ ഉള്ളു” എന്നുള്ള തീരുമാനം സുനിതയുടേത് ആയിരുന്നു.

സലിം കുമാറിന്റെ വിവാഹ ദിവസം പ്രിയ നടന്‍ കലാഭവന്‍ മണി സ്റ്റേജില്‍ പറഞ്ഞ കാര്യം അതേപടി നടന്നു എന്നും സലിം കുമാര്‍ ഓര്‍ക്കുന്നു മണിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു ..”ഞാന്‍ ഇന്ന് സിനിമയില്‍ എത്തി , സുനിതക്ക് ഭാഗ്യം ഉണ്ടെങ്കില്‍ നാളെ സലിം കുമാറും സിനിമയിലെത്തും എന്ന് ‘ മണിയുടെ നാവ് പൊന്നായി.

സുനിതയെ വിവാഹം കഴിച്ചതിന്റെ പിറ്റേ ദിവസം തന്നെ സിനിമ എന്ന ലോകത്തേക്ക് സലിം കുമാറിന് ക്ഷണമുണ്ടായി..ഭാര്യ ഭാഗ്യം കൊണ്ടാണ് തന്റെ ജീവിതത്തിലേക്ക് എത്തിയത് എന്ന് സലിം കുമാര്‍ എപ്പോഴും പറയും.

അത് നൂറു ശതമാനം ശരിയുമാണ്.ജീവിതത്തില്‍ താന്‍ ഇങ്ങനെ ഒരു നിലയില്‍ എത്തിയതിന് പിന്നില്‍ തന്റെ അമ്മയ്ക്കും ഭാര്യക്കുമാണ് പ്രധാന പങ്ക് എന്നായിരുന്നു സലിം കുമാര്‍ പറഞ്ഞത്.ഒരുപാട് തവണ മരിച്ചു പുറപ്പെട്ട് പോകാന്‍ തുനിഞ്ഞ തന്നെ പിടിച്ചു നിര്‍ത്തിയതും ഇവരുടെ ദൃഢനിച്ഛയം ആണെന്നും താരം കൂട്ടിച്ചേര്‍ത്തു.

കുറച്ചുവര്‍ഷങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു മേജര്‍ ഓപ്പറേഷന് സലിം കുമാര്‍ വിധേയനായിരുന്നു , ഐസിയുവില്‍ ആയിരുന്ന സലിം കുമാറിന് കുഴപ്പമൊന്നും ഇല്ലാത്തതിനാല്‍ സുനിത റൂമില്‍ പോയി റസ്റ്റ് എടുത്തോളാന്‍ പറഞ്ഞിട്ടും അവര്‍ അത് അനുസരിച്ചില്ലെന്ന് തന്നോട് ഡോക്ടര്‍മാര്‍ പറഞ്ഞതായി സലിം കുമാര്‍ ഓര്‍ക്കുന്നു ..

ഐസിയുവിനു മുന്നില്‍ തന്നെ നിലകൊണ്ട സുനിത, തന്നെ റൂമിലേക്ക് മാറ്റും വരെ കാത്തിരുന്നതായും സലിം കുമാര്‍ ഓര്‍ക്കുന്നു.ആ കാത്തിരിപ്പാണ് തന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നതെന്നും സലിം കുമാര്‍ പറയുന്നു.

ഭാര്യയോട് നന്ദി പറയാമോ എന്നൊന്നും തനിക്കറിയില്ല , എങ്കിലും നന്ദി പറയുകയാണ് എന്നും താരം കൂട്ടിച്ചേര്‍ത്തു. 2-ാം വിവാഹ വാര്‍ഷികത്തിലായിരുന്നു സലിം കുമാര്‍ ഭാര്യയെക്കുറിച്ചുള്ള കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

Related posts

Leave a Comment