Set us Home Page

ഒ​രു​പാ​ട് ക​ര​ഞ്ഞി​ട്ടു​ണ്ട്..! സി​നി​മ വേ​ണ്ട എ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്നു: സാ​മ​ന്ത പറയുന്നു…

സാ​മ​ന്ത​യു​ടേ​താ​യി ഒ​ടു​വി​ൽ പു​റ​ത്തു​വ​ന്ന മൂ​ന്നു നാ​ലു ചി​ത്ര​ങ്ങ​ളി​ലൂ​ടെ ഈ ​അ​ഭി​നേ​ത്രി ശ​രി​ക്കും പ്രേ​ക്ഷ​ക​രെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ക ത​ന്നെ​യാ​ണ്. വി​വാ​ഹ ശേ​ഷ​വും ക​രു​ത്തു​റ്റ സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി സാം ​സ്ക്രീ​നി​ലെ​ത്തു​ന്ന​തു തു​ട​രു​ക​യാ​ണ്.

എ​ന്നാ​ൽ ക​രി​യ​റി​ന്‍റെ തു​ട​ക്ക​ത്തി​ൽ സി​നി​മ അ​ഭി​ന​യം നി​ർ​ത്താം എ​ന്നു പോ​ലും ചി​ന്തി​ച്ചു പോ​യി​ട്ടു​ണ്ട് എ​ന്ന് സ​ാമന്ത വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. അ​ർ​ഥ​വ​ത്താ​യ​തും ക​രു​ത്തു​റ്റ​തു​മാ​യ ഒ​രു ക​ഥാ​പാ​ത്ര​വും ല​ഭി​ക്കാ​തെ​യാ​യ​പ്പോ​ഴാ​ണ് സി​നി​മ ഉ​പേ​ക്ഷി​ക്കാം എ​ന്ന തീ​രു​മാ​ന​ത്തി​ൽ സ​ാമ​ന്ത എ​ത്തി​യ​ത്. നാ​ലോ അ​ഞ്ചോ പാ​ട്ടു​ക​ളി​ൽ മാ​ത്രം വ​ന്നു പോ​വു​ന്ന ക​ഥാ​പാ​ത്ര​മാ​ണെ​ങ്കി​ൽ സി​നി​മ എ​നി​ക്ക് വേ​ണ്ട.

ന​ല്ല ഒ​രു വേ​ഷം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ അ​ഭി​ന​യി​ക്കി​ല്ല എ​ന്ന് എ​നി​ക്ക് ഞാ​ൻ ത​ന്നെ ഉ​റ​പ്പ് കൊ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. ന​ല്ല വേ​ഷ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​തി​ൽ വി​ഷ​മം തോ​ന്നി ഒ​രു​പാ​ട് ക​ര​ഞ്ഞി​ട്ടു​ണ്ട്- സാ​മ​ന്ത പ​റ​ഞ്ഞു. ഈ​ച്ച എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷ​മാ​ണ് സ​ാമ​ന്ത​യ്ക്ക് ഒ​രു ഐ​ഡ​ന്‍റി​റ്റി ഉ​ണ്ടാ​യ​ത്.

ക​രി​യ​ർ ബ്രേ​ക്ക് ല​ഭി​ച്ച​ത് ക​ത്തി​ക്ക് ശേ​ഷ​മാ​ണ്. പി​ന്നെ​യും ഉ​യ​ർ​ച്ച​യും താ​ഴ്ച​യും ഒ​രു​പാ​ടു​ണ്ടാ​യി. അ​ഭി​ന​യം കൊ​ണ്ട് സ​ാമന്ത ഞെ​ട്ടി​ച്ച​ത് രം​ഗ​സ്ഥ​ലം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ്. തു​ട​ർ​ന്ന് സീ​മ രാ​ജ, യു ​ടേ​ണ്‍, മ​ഞ്ജി​ലി എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ സാ​മ​ന്ത ന​ടി എ​ന്ന നി​ല​യി​ൽ ക​ഴി​വ് തെ​ളി​യി​ച്ചു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS