വിവാഹച്ചടങ്ങിനിടെ വധു മണ്ഡപത്തില്‍ കുഴഞ്ഞു വീണു മരിച്ചു ! തൊട്ടുപിന്നാലെ വരന്‍ സഹോദരിയെ വിവാഹം കഴിച്ചു…

വിവാഹച്ചടങ്ങുകള്‍ നടക്കുന്നതിനിടെ വധു മണ്ഡപത്തില്‍ കുഴഞ്ഞു വീണു മരിച്ചു. തുടര്‍ന്ന് വരന്‍ മരിച്ച പെണ്‍കുട്ടിയുടെ സഹോദരിയെ വിവാഹം കഴിക്കുകയും ചെയ്തു.

ഉത്തര്‍പ്രദേശിലെ സനദ്പുര്‍ എന്ന സ്ഥലത്താണ് സംഭവം. വിവാഹ ചടങ്ങിനിടെ വധു ഹൃദയാഘാതത്തെത്തുടര്‍ന്ന് മണ്ഡപത്തില്‍ വെച്ചു തന്നെ മരിക്കുകയായിരുന്നു.

തുടര്‍ന്ന് വീട്ടുകാര്‍ അടിയന്തര തീരുമാനം എടുത്ത് വരന്‍ മനോജ്കുമാറിനെ സുരഭിയുടെ ഇളയ സഹോദരി നിഷയെ കൊണ്ട് വിവാഹം കഴിപ്പിക്കുകയായിരുന്നു.

സുരഭി എന്ന പെണ്‍കുട്ടിയെയാണ് മനോജ്കുമാര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ വിവാഹചടങ്ങുകള്‍ നടക്കുന്നതിനിടെ സുരഭിയ്ക്ക് ഗുരുതരമായ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് മരണവും സംഭവിച്ചു.

വിവാഹമാല്യം പരസ്പരം കൈമാറി അണിഞ്ഞതിന് പിന്നാലെ സുരഭിക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. കുഴഞ്ഞു വീണതോടെ വിവാഹചടങ്ങുകള്‍ നിര്‍ത്തിവച്ചു.

വീട്ടുകാര്‍ ഡോക്ടറെ വിളിച്ചു വരുത്തി പരിശോധന നടത്തിയപ്പോള്‍ മരണമടഞ്ഞതായി കണ്ടെത്തി. പിന്നീട് ഇരുവീട്ടുകാരും തമ്മില്‍ ചര്‍ച്ച നടത്തിയപ്പോഴാണ് സുരഭിയുടെ ഇളയ സഹോദരി നിഷയെക്കൊണ്ട് മനോജ് കുമാറിനെ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചത്.

ഇരുകുടുംബവും സമ്മതിച്ചതോടെ തുടര്‍ന്ന് സുരഭിയുടെ മൃതദേഹം മറ്റൊരു മുറിയിലേക്ക് മാറ്റി വെച്ച ശേഷം മനോജ് കുമാറും നിഷയും തമ്മിലുള്ള വിവാഹം നടത്തി. പിന്നീട് വരനും വധുവും പോയ ശേഷം സുരഭിയുടെ സംസ്‌ക്കാര ചടങ്ങുകളും നടത്തി.

ഏറ്റവും ദു:ഖകരമായ സാഹചര്യങ്ങളില്‍ ഒന്നായിരുന്നു അതെന്നും ഒരുമുറിയില്‍ ഒരു മകള്‍ മരിച്ചു കിടക്കുമ്പോള്‍ മറ്റൊരു മുറിയില്‍ മറ്റൊരു മകളെ വധുവാക്കി കൈപിടിച്ചു കൊടുക്കേണ്ടി വന്ന ദുര്യോഗമായിരുന്നു വന്നു ചേര്‍ന്നതെന്ന് സുരഭിയുടെ അമ്മാവനും പറഞ്ഞു.

സമ്മിശ്ര വികാരമായിരുന്നു എല്ലാവര്‍ക്കുമെന്നും വിവാഹത്തിന്റെ എല്ലാ സന്തോഷവും ദുരന്തം കവര്‍ന്നെടുത്തെന്നും പറഞ്ഞു.

Related posts

Leave a Comment