അ‍ഭ്യൂഹങ്ങൾക്ക് വിരാമം; ആ ടാറ്റൂകൾ സാ​മ​ന്ത മാ​യ്ച്ചു

തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ ലോ​ക​ത്തെ ഏ​വ​രു​ടേ​യും പ്രി​യ​പ്പെ​ട്ട താ​ര​ജോ​ഡി​ക​ളാ​യി​രു​ന്നു നാ​ഗ​ചൈ​ത​ന്യ​യും സാ​മ​ന്ത റൂ​ത്ത് പ്ര​ഭു​വും. 2017 ല്‍ ​ആ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​കു​ന്ന​ത്. എ​ന്നാ​ല്‍ ബ​ന്ധം അ​ധി​ക​കാ​ലം നീ​ണ്ടു​നി​ന്നി​ല്ല.

2021 ല്‍ ​നാ​ഗ​ചൈ​ത​ന്യ​യും സാ​മ​ന്ത റൂ​ത്ത് പ്ര​ഭു​വും വേ​ര്‍​പി​രി​യു​ക​യാ​യി​രു​ന്നു. ത​ങ്ങ​ളു​ടെ ബ​ന്ധം ത​ക​രാ​നു​ള്ള കാ​ര​ണം ഇ​രു​വ​രും ഇ​തു​വ​രെ പു​റ​ത്ത് പ​റ​ഞ്ഞി​ട്ടി​ല്ല. അ​ടു​ത്ത​യി​ടെ സാ​മ​ന്ത​യും നാ​ഗ​ചൈ​ത​ന്യ​യും വീ​ണ്ടും ഒ​ന്നി​ച്ചേ​ക്കു​മെ​ന്ന ത​ര​ത്തി​ലു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ള്‍ പു​റ​ത്ത് വ​ന്നി​രു​ന്നു.

വി​വാ​ഹ മോ​ച​ന​ത്തി​നുശേ​ഷ​വും നാ​ഗ​ചൈ​ത്യ​ന​യു​ടെ പേ​ര് ത​ന്‍റെ ശ​രീ​ര​ത്തി​ല്‍ ടാ​റ്റൂ ചെ​യ്ത​ത് സാ​മ​ന്ത മാ​യ്ച്ചി​രു​ന്നി​ല്ല. ഇ​തും അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യി. എ​ന്നാ​ല്‍ ഇ​തി​നാ​ണ് ഇ​പ്പോ​ള്‍ വി​രാ​മ​മാ​യി​രി​ക്കു​ന്ന​ത്.

ത​ന്‍റെ ഏ​റ്റ​വും പു​തി​യ ഫോ​ട്ടോ​ക​ളി​ലൂ​ടെ നാ​ഗ​ചൈ​ത​ന്യ​യു​മാ​യു​ള്ള ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കു​ന്നു​വെ​ന്ന വാ​ര്‍​ത്ത​ക​ളെ ത​ള്ളി​ക്ക​ള​യു​ക​യാ​ണ് സാ​മ​ന്ത. ത​ന്‍റെ ദു​ബാ​യ് യാ​ത്ര​യു​ടെ ഫോ​ട്ടോ​യി​ലൂ​ടെ നാ​ഗ ചൈ​ത​ന്യ​യു​ടെ പേ​രു ടാ​റ്റൂ ചെ​യ്ത​തു നീ​ക്കം ചെ​യ്ത​താ​യി സാ​മ​ന്ത വെ​ളി​പ്പെ​ടു​ത്തി.

നാ​ഗ​ചൈ​ത​ന്യ​യു​മാ​യി ബ​ന്ധ​ത്തി​ലാ​യി​രി​ക്കു​മ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ളി​പ്പേ​ര് ത​ന്‍റെ വാ​രി​യെ​ല്ലി​ന്‍റെ ഭാ​ഗ​ത്ത് സാ​മ​ന്ത ടാ​റ്റൂ ചെ​യ്തി​രു​ന്നു. ഇ​ത് കൂ​ടാ​തെ നാ​ഗ​ചൈ​ത​ന്യ​യോ​ടു​ള്ള ത​ന്‍റെ സ്‌​നേ​ഹം വെ​ളി​പ്പെ​ടു​ത്തു​ന്ന ര​ണ്ട് ടാ​റ്റൂ​ക​ള്‍ കൂ​ടി സ​മാ​ന്ത​യു​ടെ ശ​രീ​ര​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

ഈ ​വ​ര്‍​ഷം ഏ​പ്രി​ലി​ല്‍ പ്രി​യ​ങ്ക ചോ​പ്ര​യു​ടെ സി​റ്റാ​ഡ​ലി​ന്‍റെ ല​ണ്ട​ന്‍ പ്രീ​മി​യ​റി​ല്‍ സാ​മ​ന്ത പ​ങ്കെ​ടു​ത്ത​പ്പോ​ഴും ഈ ​ടാ​റ്റൂ ദൃ​ശ്യ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ പു​തി​യ ഫോ​ട്ടോ​ക​ളി​ല്‍ ടാ​റ്റൂ ഇ​ല്ല. ക​ഴി​ഞ്ഞ വ​ര്‍​ഷം ടാ​റ്റൂ ചെ​യ്ത​തി​ല്‍ പ​ശ്ചാ​ത്താ​പ​മു​ണ്ടെ​ന്ന് സാ​മ​ന്ത സൂ​ചി​പ്പി​ച്ചി​രു​ന്നു. ടാ​റ്റൂ​ക​ളെ​ക്കു​റി​ച്ച് ന​ടി​യോ​ട് ചോ​ദി​ച്ച​പ്പോ​ള്‍ ത​നി​ക്ക് ചെ​റു​പ്പ​ക്കാ​രോ​ട് ഉ​പ​ദേ​ശി​ക്കാ​നു​ള്ള​ത്‌ ഒ​രി​ക്ക​ലും എ​ന്ന​ന്നേ​ക്കു​മാ​യി ടാ​റ്റൂ ചെ​യ്യ​രു​ത് എന്നാ​യിരുന്നു.

Related posts

Leave a Comment