പോ​​പ്പു​​ല​​ർ ഫ്ര​​ണ്ട് സം​​സ്ഥാ​​ന നേ​​താ​​വി​​ന്‍റെ ഫേ​​സ്ബു​​ക്ക് പോ​​സ്റ്റ് പങ്കുവച്ചു! വ​നി​ത എ​എ​സ്ഐ​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: പോ​​പ്പു​​ല​​ർ ഫ്ര​​ണ്ട് സം​​സ്ഥാ​​ന നേ​​താ​​വി​​ന്‍റെ ഫേ​​സ്ബു​​ക്ക് പോ​​സ്റ്റ് പ​​ങ്കു​​വ​​ച്ച സം​​ഭ​​വ​​ത്തി​​ൽ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ വ​​നി​​ത എ​​എ​​സ്ഐ​​യെ സ​​സ്പെ​​ൻ​​ഡ് ചെ​​യ്തു.

സ്പെ​​ഷ​​ൽ ബ്രാ​​ഞ്ച് റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് എ​​എ​​സ്ഐ റം​​ല​​ബീ​​വി​​യെ സ​​സ്പെ​​ൻ​​ഡ് ചെ​​യ്ത​​ത്.

റം​​ല​​ബീ​​വി​​യു​​ടെ ഫേ​​സ് ബു​​ക്ക് പേ​​ജി​​ന്‍റെ കോ​​പ്പി സ​​ഹി​​തം സ്പെ​​ഷ​​ൽ ബ്രാ​​ഞ്ച് കോ​​ട്ട​​യം എ​​സ്പി​​ക്ക് ന​​ൽ​​കി​​യ റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​യ​​ത്.

സം​​ഭ​​വ​​ത്തി​​ൽ വി​​ശ​​ദ​​മാ​​യ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കാ​​ൻ എ​​സ്പി കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ഡി​​വൈ​​എ​​സ്പി എ​​ൻ. ബാ​​ബു​​ക്കു​​ട്ട​​നെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.

ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഡി​​വൈ​​എ​​സ്പി, എ​​എ​​സ്ഐ റം​​ല​​ബീ​​വി​​യെ വി​​ളി​​ച്ച് വ​​രു​​ത്തി മൊ​​ഴി​​യെ​​ടു​​ക്കു​​ക​​യും വി​​ശ​​ദ​​മാ​​യ റി​​പ്പോ​​ർ​​ട്ട് കോ​​ട്ട​​യം എ​​സ്പി​​യ്ക്ക് സ​​മ​​ർ​​പ്പി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു.

പോ​​പ്പു​​ല​​ർ ഫ്ര​​ണ്ട് നേ​​താ​​വി​​ന്‍റെ ഫേ​​സ് ബു​​ക്ക് പോ​​സ്റ്റ് അ​​ബ​​ദ്ധ​​ത്തി​​ൽ ഭ​​ർ​​ത്താ​​വ് ത​​ന്‍റെ ഫേ​​സ്ബു​​ക്ക് പേ​​ജി​​ൽ പ​​ങ്കു​​വ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് റം​​ല​​ബീ​​വി ഡി​​വൈ​​എ​​സ്പി​​ക്ക് മൊ​​ഴി ന​​ൽ​​കി​​യ​​ത്.

ജൂ​​ലൈ അ​​ഞ്ചി​​നു പോ​​പ്പു​​ല​​ർ ഫ്ര​​ണ്ട് സം​​സ്ഥാ​​ന നേ​​താ​​വ് പ​​ങ്കു​​വ​​ച്ച ഫേ​​സ്ബു​​ക്ക് പോ​​സ്റ്റ് പി​​ന്നീ​​ട് ത​​ന്‍റെ പേ​​ജി​​ൽ റം​​ല പ​​ങ്കു​​വ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു.

വി​​ദ്വേ​​ഷ മു​​ദ്രാ​​വാ​​ക്യ കേ​​സി​​ലു​​ൾ​​പ്പെ​​ട്ട​​വ​​ർ​​ക്ക് ജാ​​മ്യം ല​​ഭി​​ച്ച​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടാ​​യി​​രു​​ന്നു പോ​​പ്പു​​ല​​ർ ഫ്ര​​ണ്ട് നേ​​താ​​വി​​ന്‍റെ പോ​​സ്റ്റ്.

Related posts

Leave a Comment