വി​മാ​ന​ത്തി​ൽ ക​റ​ങ്ങി മോ​ഷ​ണം: തെലുങ്കാന സ്വദേശിയെ എയർപോർട്ടിൽ കുടുക്കി തിരുവനന്തപുരം പോലീസ്

തി​രു​വ​ന​ന്ത​പു​രം: വി​മാ​ന​ത്തി​ൽ ക​റ​ങ്ങി മോ​ഷ​ണം ന​ട​ത്തു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന മോ​ഷ്ടാ​വ് സം​പ​തി ഉ​മാ​പ്ര​സാ​ദി​നെ (23) അ​ടു​ത്ത ദി​വ​സം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും.

സം​സ്ഥാ​ന​ത്ത് മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടോയെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധി​ക്കു​ക​യാ​ണ്. മ​റ്റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഇ​യാ​ൾ എ​ത്തി​യി​രു​ന്നോ​യെ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം സി​റ്റി​യി​ൽ ഫോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ര​ണ്ട ് മോ​ഷ​ണ​കേ​സു​ക​ളും പേ​ട്ട​യി​ൽ ഒ​രു മോ​ഷ​ണ കേ​സു​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ ക​ണ്ടെ ത്തി​യി​രി​ക്കു​ന്ന​ത്.

ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് ക​സ്റ്റ​ഡി​യി​ൽ വി​ട്ട് കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു.

പേ​ട്ട​യി​ൽ വീ​ട് കു​ത്തി​തു​റ​ന്ന് ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക​വ​ർ​ച്ച​ക​ൾ ഇ​യാ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ ന്ന് ​പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

തെ​ല​ങ്കാ​ന സ്വ​ദേ​ശി​യാ​യ ഉ​മാ​പ്ര​സാ​ദി​നെ​തി​രെ ആ​ന്ധ്രാ​പ്ര​ദേ​ശ് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ മോ​ഷ​ണ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ ന്ന് ​പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​ക്ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ലാ​ണ് ഇ​യാ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ​ത്. മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യ ശേ​ഷം ജൂ​ണി​ൽ മ​ട​ങ്ങി​പ്പോ​യി​രു​ന്നു.

വി​മാ​ന​മാ​ർ​ഗം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ന്ന ഇ​യാ​ൾ ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത് താ​മ​സി​ക്കും. ഇ​തി​നി​ടെ ഓ​ട്ടോ​റി​ക്ഷ​യി​ൽ സ​ഞ്ച​രി​ച്ച് ആ​ളി​ല്ലാ​ത്ത വീ​ടു​ക​ൾ നോ​ക്കി വ​ച്ച് ഗു​ഗി​ൽ ലൊ​ക്കേ​ഷ​ൻ സേ​വ് ചെ​യ്താ​ണ് മോ​ഷ​ണം ന​ട​ത്തി വ​ന്നി​രു​ന്ന​ത്.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സി. ​നാ​ഗ​രാ​ജു​വി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ഷാ​ഡോ പോ​ലീ​സാ​ണ് ഇ​യാ​ളെ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത​ത്. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പ്ര​തി​യെ അ​തീ​വ ര​ഹ​സ്യ​മാ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.


Related posts

Leave a Comment