കെഎ​സ്ആ​ർടിസി ജീ​വ​ന​ക്കാ​രു​ടെ  പിഎ​ഫ് വി​ഹി​തം 6 ശ​ത​മാ​ന​മാ​ക്കി കുറയ്ക്കും

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: കെ എ​സ് ആ​ർ ടി ​സി ജീ​വ​ന​ക്കാ​രു​ടെ പി ​എ​ഫ് വി​ഹി​തം ആറ് ശ​ത​മാ​ന​മാ​ക്കി കു​റ​യ്ക്കാ​ൻ നി​ർ​ദ്ദേശം. ​ജ​ന​റ​ൽ പ്രോ​വി​ഡ​ന്‍റ്് ഫ​ണ്ട് നി​യ​മ​പ്ര​കാ​രം പിഎ​ഫിന്‍റെ ​മി​നി​മം വി​ഹി​തം അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ന്‍റെ ആ​റ് ശ​ത​മാ​ന​മാ​ണ്.

കെഎ​സ്ആ​ർടിസി​യു​ടെ മെ​മ്മോ​റാ​ണ്ട​ത്തി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​രു​ടെ സ​മ്മ​ത​പ​ത്ര​പ്ര​കാ​രം മി​നി​മ​ത്തി​ൽ കൂ​ടു​ത​ൽ പി ​എ​ഫ് വി​ഹി​തം ശ​മ്പ​ള​ത്തി​ൽ നി​ന്ന് കു​റ​വ് ചെ​യ്യാം.​ കെഎ​സ്ആ​ർടിസി യി​ൽ മി​നി​മം പി ​എ​ഫ് വി​ഹി​തം 10 ശ​ത​മാ​ന​മാ​ണ് നി​ല​വി​ൽ.

10 ശ​ത​മാ​നം പി ​എ​ഫ് വി​ഹി​തം ഈ​ടാ​ക്കു​ന്ന​തി​നെ​തി​രെ ജീ​വ​ന​ക്കാ​ർ രം​ഗ​ത്ത് വ​രി​ക​യും വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ​മാ​രാ​യ സി​യാ​ദ് , വി.​എ.​ശ്രീ​ല​ത എ​ന്നി​വ​ർ പി ​എ​ഫ് വി​ഹി​ത​മാ​യി 6 ശ​ത​മാ​നം മാ​ത്ര​മേ ശ​മ്പ​ള​ത്തി​ൽ നി​ന്നും കു​റ​വ് ചെ​യ്താൽ ​മ​തി​യെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ർ​പ്പ​റേ​ഷ​ൻ അ​ത​നു​സ​രി​ച്ച് ഉ​ത്ത​ര​വി​റ​ക്കി.

2015 വ​രെ മാ​ത്ര​മാ​ണ് പി ​എ​ഫ് അ​ക്കൗ​ണ്ടു​ക​ൾ ഓ​ഡി​റ്റ് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. മാ​ത്ര​മ​ല്ല പി ​എ​ഫ് ലോ​ണു​ക​ൾ യ​ഥാ​സ​മ​യ​ത്ത് ന​ൽ​കാ​തി​രി​ക്കു​ക​യും വ​ർ​ഷാ​വ​ർ​ഷം ജീ​വ​ന​ക്കാ​ര​ന് പി ​എ​ഫ് ക്ര​ഡി​റ്റ് സ്റ്റേ​റ്റ്മെ​ൻ​റ് ന​ൽ​കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്നു എ​ന്ന് ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ ഫോ​റം ഫോ​ർ ജ​സ്റ്റി​സ് ആ​രോ​പി​ച്ചു.​

പി എ​ഫ് സ​ബ്‌​സ്ക്രി​പ്ഷ​ൻ ബേ​സി​ക് പേ​യു​ടെ 6 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് യൂ​ണി​റ്റി​ൽ അ​പേ​ക്ഷ ന​ൽ​കാ​വു​ന്ന​താ​ണ് എ​ന്നും ഫോ​റം ഫോ​ർ ജ​സ്റ്റി​സ് അ​റി​യി​ച്ചു.

Related posts

Leave a Comment