‘ഇതെന്റെ മുത്താണ്. ഞാനാണ് ഇവളെ ഇഷ്ടമാണ് എന്ന് ആദ്യം പറഞ്ഞത്’ ! സംയുക്തയെക്കുറിച്ച് ബിജു മേനോന്‍ പറയുന്നതിങ്ങനെ…

മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മയും. അടുത്തിടെ യുകെയില്‍ നടന്ന ഒരു ടെലിവിഷന്‍ അവാര്‍ഡ് ഷോയില്‍ ഇരുവരും ഒരുമിച്ചെത്തിയത് ആരാധകര്‍ക്ക് ഏറെ ആവേശം പകര്‍ന്നിരുന്നു.എന്റെ ചങ്കാണ് ലാല്‍ എന്നു പറഞ്ഞുള്ള ബിജു മേനോന്റെ ഇടിവെട്ട് രംഗപ്രവേശനം ആയിരുന്നു അതിലേറ്റവും ശ്രദ്ധ നേടിയത്.

ബിജുമേനോനും സംയുക്തയും വേദിയില്‍ വന്നപ്പോള്‍ അവതാരികയുടെ ചോദ്യം കാണികളെ അത്ഭുതപ്പെടുത്തി. ഇപ്പോള്‍ എന്ത് തോന്നുന്നു പ്രണയത്തെ കുറിച്ച് എന്നായിരുന്നു ബിജുമേനോനോട് ചോദിച്ച ചോദ്യം. ഇതുകേട്ട ബിജുമേനോന്‍ ഇതിനപ്പുറം ഒരു ദുരന്തം എന്തെന്ന് തമാശയായി പറഞ്ഞു. എങ്കിലും ഉടന്‍ തന്നെ അദ്ദേഹം അത് തിരുത്തി പറഞ്ഞു, ‘ഇതെന്റെ മുത്താണ്. ഞാനാണ് ഇവളെ ഇഷ്ടമാണ് എന്ന് ആദ്യം പറഞ്ഞത്’ എന്നും കൂട്ടിച്ചേര്‍ത്തപ്പോള്‍ കാണികളില്‍ നിന്നും നിര്‍ത്താത്ത കയ്യടിയായിരുന്നു.

ആനന്ദ് ടിവിയുടെ ജനപ്രിയ നടനുള്ള അവാര്‍ഡ് ബിജു മേനോനായിരുന്നു. ഇത് ഏറ്റുവാങ്ങാനായിരുന്നു ബിജു മോനോനൊപ്പം ഭാര്യ സംയുക്താ വര്‍മ്മയും യുകെയിലെത്തിയത്. ദമ്പതികള്‍ ഒരുമിച്ച് പൊതുവേദിയില്‍ അപൂര്‍വമായേ എത്താറുള്ളൂ എന്നതിനാല്‍ തന്നെ ആരാധകര്‍ക്ക് ഇത് കൗതുകമായി. മഴ, മേഘമല്‍ഹാര്‍ , മധുരനൊമ്പരക്കാറ്റ് തുടങ്ങിയ സിനിമകള്‍ ചിത്രീകരിക്കുമ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും ഇരുവരും പ്രണയിക്കുകയായിരുന്നു. തുടക്കത്തിലെ എതിര്‍പ്പുകളെ അനുകൂലമാക്കി മാറ്റി ഇരുവരും വിവാഹിതരാവുകയും ചെയ്തു. സിനിമയിലെ അതേ കെമിസ്ട്രി തന്നെ ഇവര്‍ ജീവിതത്തിലും നിലനിര്‍ത്തുന്നത്.

Related posts