കു​ട്ട​നാ​ട്ടി​ൽ ഒ​ഴു​കി സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ ക​ട തു​ട​ങ്ങി; പ്രളയത്തിൽ മുങ്ങിയ അമ്പതു കടികളിലെ 62 കോടി രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടു

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ ദു​രി​ത പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും അ​ധി​കം റേ​ഷ​ൻ ക​ട​ക​ൾ ന​ശി​ച്ചു​പോ​യ കു​ട്ട​നാ​ട് താ​ലൂ​ക്കി​ൽ റേ​ഷ​ൻ വി​ത​ര​ണം സു​ഗ​മ​മാ​യി ന​ട​ത്താ​നാ​യി ഒ​ഴു​കി സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ ക​ട ആ​രം​ഭി​ച്ചു. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഭ​ക്ഷ്യ​മ​ന്ത്രി .പി. ​തി​ലോ​ത്ത​മ​ൻ നി​ർ​വ​ഹി​ച്ചു.

റേ​ഷ​ൻ കാ​ർ​ഡ് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് പ​ക​രം റേ​ഷ​ൻ കാ​ർ​ഡ് ന​ൽ​കാ​നും റേ​ഷ​ൻ ക​ട​യി​ൽ വെ​ള്ളം ക​യ​റി അ​രി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് പ​ക​രം അ​രി ന​ൽ​കാ​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി മ​ന്ത്രി പ​റ​ഞ്ഞു. 50 റേ​ഷ​ൻ ക​ട​ക​ൾ ആ​ണ് പ്ര​ള​യം ബാ​ധി​ച്ച് സാ​ധ​ന​ങ്ങ​ൾ ന​ശി​ച്ചു​പോ​യ​ത്. .62 കോ​ടി​യോ​ളം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ ന​ശി​ച്ചു പോ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക​മാ​യി വി​ല​യി​രു​ത്ത​ൽ- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​ട്ട​നാ​ട്ടി​ലെ പ്ര​ത്യേ​ക പ​ശ്ചാ​ത്ത​ലം പ​രി​ഗ​ണി​ച്ച് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ മൊ​ബൈ​ൽ മാ​വേ​ലി സ്റ്റോ​റു​ക​ളു​ടെ സേ​വ​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​ള​യ​ത്തി​ൽ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് പ്ര​ത്യേ​ക അ​ദാ​ല​ത്ത് ക്വാ​ന്പു​ക​ൾ തു​ട​ങ്ങി ഉ​ട​ന​ടി കാ​ർ​ഡുക​ൾ ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യും ആ​രം​ഭി​ച്ചതായും മന്ത്രി അറിയിച്ചു.

Related posts