ക്രൈം​ബ്രാ​ഞ്ച് വെ​ട്ടി​ൽ; ഇ​ഡി​ക്കെ​തി​രേ സ​ന്ദീ​പോ താ​നോ  പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടില്ല; വെളിപ്പെടുത്തലുമായി സ​ന്ദീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ രംഗത്ത്

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റി​നെ​തി​രേ ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി കേ​സി​ലെ പ്ര​തി സ​ന്ദീ​പ് നാ​യ​രു​ടെ അ​ഭി​ഭാ​ഷ​ക എ​ത്തി​യ​തോ​ടെ ക്രൈ​ബ്രാ​ഞ്ച് വെ​ട്ടി​ൽ.

ഇ​ഡി​ക്കെ​തി​രേ സ​ന്ദീ​പോ താ​നോ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നാ​ണ് ഇ​വ​രു​ടെ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ല്‍.ത​ന്‍റെ പ​രാ​തി​യി​ലാ​ണ് ഇ​ഡി​ക്കെ​തി​രേ കേ​സെ​ടു​ത്ത​തെ​ന്ന വാ​ദം തെ​റ്റാ​ണെ​ന്നും അ​ഡ്വ. പി.​വി. വി​ജ​യം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

സ​ന്ദീ​പ് കോ​ട​തി​ക്ക് മാ​ത്ര​മാ​ണ് പ​രാ​തി അ​യ​ച്ച​ത്. ആ ​പ​രാ​തി​യു​ടെ കോ​പ്പി ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി​യി​ട്ടി​ല്ല. ന​ല്‍​കാ​ത്ത പ​രാ​തി​യി​ല്‍ എ​ങ്ങ​നെ ക്രൈം​ബ്രാ​ഞ്ചി​നു കേ​സെ​ടു​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും അ​വ​ര്‍ ചോ​ദി​ച്ചു.

അ​തേ​സ​മ​യം സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി ക്രൈം​ബ്രാ​ഞ്ചും രം​ഗ​ത്തെ​ത്തി. സ​ന്ദീ​പ് നാ​യ​രു​ടെ അ​ഭി​ഭാ​ഷ​ക​യു​ടെ പ​രാ​തി​യി​ന്മേ​ല​ല്ല കേ​സെ​ടു​ത്ത​തെ​ന്നും അ​ഭി​ഭാ​ഷ​ക​നാ​യ സു​നി​ലി​ന്‍റെ പ​ര​ാതി​യി​ലാ​ണ് ന​ട​പ​ടി​യെ​ന്നും ഇ​ദേ​ഹ​ത്തി​ന്‍റെ മൊ​ഴി​രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും ക്രൈം​ബ്രാ​ഞ്ച് വ്യ​ക്ത​മാ​ക്കി.

പ​രാ​തി​യി​ല്‍ കേ​സെ​ടു​ക്കാ​ന്‍ നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചി​രു​ന്നു​വെ​ന്നും ക്രൈം​ബ്രാ​ഞ്ച് വ്യ​ക്ത​മാ​ക്കു​ന്നു.നേ​ര​ത്തെ സ​ന്ദീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ഡി​ക്കെ​തി​രേ കേ​സെ​ടു​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ക്രൈം​ബ്രാ​ഞ്ച് അ​റി​യി​ച്ചി​രു​ന്ന​ത്.

Related posts

Leave a Comment