തൊഴിൽ നിഷേധം; വാ​ടാ​ന​പ്പ​ള്ളി റേഞ്ചിലേ​ക്ക് കൊ​ണ്ടുവ​രു​ന്ന ക​ള്ള് ഒ​ന്നുമു​ത​ൽ ത​ട​യുമെന്ന് വിവിധ തൊഴിലാളി സംഘടനകൾ

തൃ​പ്ര​യാ​ർ: പാ​ല​ക്കാ​ട്ടുനി​ന്ന് വാ​ടാ​ന​പ്പ​ള്ളി റേഞ്ചിലേ​ക്കു കൊ​ണ്ട് വ​രു​ന്ന ക​ള്ള് ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ത​ട​യു​മെ​ന്ന് ഐ എ​ൻടിയുസി, എഐടിയുസി, ബിഎംഎ​സ് സം​യു​ക്ത യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ളനത്തി​ൽ അ​റി​യി​ച്ചു.

വാ​ടാ​ന​പ്പ​ള്ളി റേഞ്ചിലെ ക​രാ​റു​കാ​രു​ടെ തൊ​ഴി​ൽ നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം. മു​രി​യാംതോ​ടു​ള്ള ക​രാ​റു​കാ​ര​ന്‍റെ ഓ​ഫി​സി​ന് മു​ന്നി​ൽ രാ​വി​ലെ 8.30ന് ​ത​ട​യും.​ പാ​ല​ക്കാ​ട് നി​ന്ന് ആ​യി​ര​ത്തോ​ളം ലി​റ്റ​ർ ക​ള്ളാ​ണ് വാ​ടാ​ന​പ്പ​ള്ളി റേഞ്ചി​ൽ വി​ല്ക്കാ​ൻ കൊ​ണ്ടു​വ​രു​ന്ന​ത്.
മൊ​ത്തം 54 ഷാ​പ്പു​ക​ളി​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന 52 ഷാ​പ്പു​ക​ളി​ൽ ഇ​പ്പോ​ൾ 200 ചെ​ത്ത് തൊ​ഴി​ലാ​ളി​ക​ളാ​ണു​ള്ള​ത്- ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​യു​ക്ത യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ് വി.​ആ​ർ.​വി​ജ​യ​ൻ, എ.​ബി.​സ​ജീ​വ​ൻ, വി.​കെ.​ജ​യ​പ്ര​കാ​ശ​ൻ, കെ.​വി.​ശി​വ​രാ​മ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts