ദീ​പം തെ​ളി​ച്ച് കൈ​പൊ​ള്ളി​ക്ക​രു​ത്! സാ​നി​റ്റൈ​സ​ർ ഒ​ഴി​വാ​ക്കണം; ആ​ൽ​ക്ക​ഹോ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ളതായതിനാല്‍ പെ​ട്ടെ​ന്ന് തീ​പി​ടി​ക്കാ​ൻ കാ​രണമാകും; മുന്നറിയിപ്പുമായി പ്രസാര്‍ ഭാരതി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പി​ന്തു​ണ​പ്ര​ഖ്യാ​പി​ച്ച് ദീ​പം തെ​ളി​ക്കു​ന്ന​വ​ർ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. കേ​ന്ദ്ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ക്ഷേ​പ​ണ ഏ​ജ​ൻ​സി​യാ​യ പ്ര​സാ​ർ ഭാ​ര​തി​യാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന​മ​നു​സ​രി​ച്ച് ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ ദീ​പം തെ​ളി​ക്കു​ന്ന​വ​ർ സൈ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച​തി​നു ശേ​ഷം വി​ള​ക്ക് ക​ത്തി​ക്ക​രു​തെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

ആ​ൽ​ക്ക​ഹോ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സാ​നി​റ്റൈ​സ​ർ പെ​ട്ടെ​ന്ന് തീ​പി​ടി​ക്കാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന് ക​ണ്ടാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഏ​പ്രി​ൽ അ​ഞ്ചി​നു രാ​ത്രി ഒ​ൻ​പ​തി​ന് ഒ​ൻ​പ​തു മി​നി​റ്റ് എ​ല്ലാ​വ​രും ദീ​പം ത​ളി​ക്കു​ന്ന​തി​നാ​യി മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ച​ത്.

ഈ ​സ​മ​യം വീ​ടു​ക​ളി​ലെ ലൈ​റ്റു​ക​ൾ അ​ണ​ച്ച​ശേ​ഷം വീ​ടി​ന്‍റെ ബാ​ൽ​ക്ക​ണി​യി​ലോ വാ​തി​ൽ​ക്ക​ലോ വ​ന്ന് വി​ള​ക്കു​ക​ളോ മെ​ഴു​കു​തി​രി​യോ മൊ​ബൈ​ൽ ഫ്ളാ​ഷ് ലൈ​റ്റോ ടോ ​ർ​ച്ചോ തെ​ളി​ക്ക​ണ​മെ​ന്ന് മോ​ദി അ​ഭ്യ​ർ​ഥി​ച്ചു.

ഇ​തി​ന് പി​ന്ന​ലെ​യാ​ണ് പ്ര​സാ​ര്‍ ഭാ​ര​തി ആ​ല്‍​ക്ക​ഹോ​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് നി​ർ​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment