സാ​നി​റ്റൈ​സ​റു​ക​ൾ മി​ക്ക​തും വ്യാ​ജം; കൈ​യി​ൽ പു​ര​ട്ടി​യാ​ൽ ചി​ല​പ്പോ​ൾ പൊ​ള്ളി​യേ​ക്കാം; ഡ്ര​ഗ്സ് ക​ൺ​ട്രോ​ളും ആ​രോ​ഗ്യ​വ​കു​പ്പും ന​ട​പ​ടി​ക്ക്

ക​ണ്ണൂ​ർ: സാ​നി​റ്റൈ​സ​റു​ക​ളു​ടെ ഉ​പ​യോ​ഗം വ്യാ​പ​ക​മാ​യ​തോ​ടെ വ്യാ​ജ​നും വി​പ​ണി​യി​ൽ. കാ​സ​ര്‍​ഗോ​ഡ്-​ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലെ മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ള്‍, സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ള്‍, മാ​ളു​ക​ള്‍, മ​റ്റു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ സാ​നി​റ്റൈ​സ​റു​ക​ളു​ടെ വ്യാ​ജ​ൻ വി​റ്റ​ഴി​ക്കു​ന്ന​ത്.​

ഇ​തി​ല്‍ പ​ല​തും സൗ​ന്ദ​ര്യ​വ​ര്‍​ധ​ക വ​സ്തു​ക്ക​ളു​ടെ ഗ​ണ​ത്തി​ല്‍​പ്പെ​ട്ട​വ​യാ​ണ്. കൊ​റോ​ണ വൈ​റ​സി​നേ​യോ മ​റ്റു രോ​ഗാ​ണു​ക്ക​ളേ​യോ പൂ​ര്‍​ണ​മാ​യും ന​ശി​പ്പി​ക്കു​ന്ന​തി​ന് ഇ​വ പ​ര്യാ​പ്ത​മ​ല്ല.

ചി​ല സാ​നി​റ്റൈ​സ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് കൈ​ക​ഴു​കി​യാ​ൽ കൈ​ക​ൾ പോ​ലും പൊ​ള്ളി​യേ​ക്കാം.​വ്യാ​ജ​സാ​നി​റ്റൈ​സ​ർ ക​ണ്ടെ​ത്താ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ഡ്ര​ഗ്സ് ക​ൺ​ട്രോ​ളി​ന്‍റ​യും നേ​തൃ​ത്വ​ത്തി​ൽ റെ​യ്ഡ് ന​ട​ത്താ​നാ​ണ് നീ​ക്കം.

വ്യാ​ജ​മാ​യി നി​ർ​മി​ച്ച ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​ര്‍, ഹാ​ന്‍​ഡ് റ​ബ്ബു​ക​ള്‍ തു​ട​ങ്ങി​യ​വ വ​ന്‍​വി​ല​യ്ക്ക് വി​റ്റ​ഴി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​താ​യി ക​ണ്ണൂ​ര്‍ അ​സി. ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു.

പൊ​തു​ജ​ന​ങ്ങ​ള്‍ ഡ്ര​ഗ്‌​സ് ലൈ​സ​ന്‍​സു​ള​ള സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ആ​ന്‍റി സെ​പ്റ്റി​ക്ക്, ഡി​സ്ഇ​ന്‍​ഫെ​ക്റ്റ​ന്‍റ് ആ​യി ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന​തും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മാ​ന​ദ​ണ്ഡ പ്ര​കാ​രം ല​ഭ്യ​മാ​കു​ന്ന​തും സ​ര്‍​ക്കാ​ര്‍ താ​ത്കാ​ലി​ക അ​നു​വാ​ദം ന​ല്‍​കി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തു​മാ​യ ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​ര്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ​യെ​ന്ന് അ​സി. ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment