പകലിരവുകളാം ഇരുകുതിരകളാല്‍; റംസാനൊപ്പം എക്‌സ്ട്രാ ഹോട്ട് ഡാന്‍സുമായി സാനിയ ഇയ്യപ്പന്‍;വീഡിയോ വൈറല്‍…

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍.സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് താരം. ഇന്‍സ്റ്റഗ്രാം റീലുകളും ചിത്രങ്ങളുമൊക്കെ ഇടയ്ക്ക് സാനിയ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാറുണ്ട്.

ഇപ്പോഴിതാ, ബിഗ് ബോസ് താരവും ഡാന്‍സറുമായ റംസാന് ഒപ്പമുള്ള സാനിയയുടെ വീഡിയോ ആണ് തരംഗമാവുന്നത്.

‘കുറുപ്പ്’ എന്ന ചിത്രത്തിലെ ‘പകലിരവുകളാം ഇരുകുതിരകളാല്‍’ എന്ന ഗാനത്തിന് അനുസരിച്ചാണ് റംസാനും സാനിയയും ചുവടുവെയ്ക്കുന്നത്. അസാധ്യമായ മെയ്വഴക്കത്തോടെയാണ് ഇരുവരും ചുവടുവെയ്ക്കുന്നത്.

റംസാനൊപ്പമുള്ള സാനിയയുടെ ഡാന്‍സ് വീഡിയോകള്‍ മുന്‍പും ശ്രദ്ധ കവര്‍ന്നിരുന്നു. ‘മാജിക് സൃഷ്ടിക്കുന്നതില്‍ ഇവര്‍ ഒരിക്കലും പരാജയപ്പെടാറില്ല,” എന്നാണ് ചില ആരാധകര്‍ വീഡിയോയ്ക്ക് നല്‍കിയ കമന്റ്.

മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ഗാനവും ശ്രദ്ധ നേടിയിരുന്നു.

Related posts

Leave a Comment