ശീ​ത​ള​പാ​നീ​യ​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്ന് ന​ല്കി മോ​ഡ​ലി​നെ കൂ​ട്ട​മാ​ന​ഭം​ഗം ചെ​യ്ത കേ​സ്:ഒ​ളി​വി​ലു​ള്ള മൂ​ന്നു പേ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം

pee
കൊ​ച്ചി: കാ​ക്ക​നാ​ട് ഫോ​ട്ടോ ഷൂ​ട്ടി​നാ​യി എ​ത്തി​യ മോ​ഡ​ലി​നു ശീ​ത​ള​പാ​നീ​യ​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്ന് ന​ല്കി ര​ണ്ടു ദി​വ​സം ത​ട​വി​ല്‍ പാ​ര്‍​പ്പി​ച്ച് കൂ​ട്ട​മാ​ന​ഭം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന മൂ​ന്നു പേ​ര്‍​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി.

കേ​സി​ലെ മ​റ്റു പ്ര​തി​ക​ളാ​യ അ​ജ്മ​ല്‍, ഷ​മീ​ര്‍ എ​ന്നി​വ​രും ഹോ​ട്ട​ല്‍ ഉ​ട​മ​യാ​യ യു​വ​തി​ക്കു​മാ​യാ​ണ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​തെ​ന്ന് തൃ​ക്കാ​ക്ക​ര അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ പി.​വി. ബേ​ബി പ​റ​ഞ്ഞു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ ആ​റാ​ട്ടു​പു​ഴ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ സ​ലിം​കു​മാ​റി​നെ (33) ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സം​ഭ​വം ന​ട​ന്ന ലോ​ഡ്ജ് പോ​ലീ​സ് സീ​ല്‍ ചെ​യ്തു.

കേ​സി​ല്‍ ലോ​ഡ്ജ് ഉ​ട​മ​യാ​യ യു​വ​തി​യേ​യും പോ​ലീ​സ് പ്ര​തി ചേ​ര്‍​ത്തി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

ഈ ​ലോ​ഡ​ജി​ല്‍ സ​മാ​ന​രീ​തി​യി​ലു​ള്ള സം​ഭ​വ​ങ്ങ​ള്‍ മു​മ്പ് ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.മ​ല​പ്പു​റം സ്വ​ദേ​ശി​നി​യാ​യ 27കാ​രി​യാ​ണ് പീ​ഡ​നം സം​ബ​ന്ധി​ച്ച് പ​രാ​തി ന​ല്‍​കി​യ​ത്.

ക​ഴി​ഞ്ഞ ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ് സം​ഭ​വം. കാ​ക്ക​നാ​ട് ഫോ​ട്ടോ ഷൂ​ട്ടി​നാ​യി എ​ത്തി​യ മോ​ഡ​ലാ​യ യു​വ​തി​ക്ക് മു​ന്‍ പ​രി​ച​യ​ക്കാ​ര​നാ​യ സ​ലിം​കു​മാ​റാ​ണ് താ​മ​സി​ക്കു​ന്ന​തി​ന് ലോ​ഡ്ജ് ശ​രി​യാ​ക്കി ന​ല്‍​കി​യ​ത്. ഇ​യാ​ള്‍ വി​ളി​ച്ചി​ട്ടാ​ണ് കാ​ക്ക​നാ​ട് ഇ​ട​ച്ചി​റ​യി​ലു​ള്ള ലോ​ഡ്ജി​ല്‍ യു​വ​തി എ​ത്തി​യ​ത്.

അ​വി​ടെ​വ​ച്ച് ശീ​ത​ള​പാ​നീ​യ​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി സ​ലിം​കു​മാ​ര്‍, ഷ​മീ​ര്‍, അ​ജ്മ​ല്‍ എ​ന്നി​വ​ര്‍ ലോ​ഡ്ജ് ഉ​ട​മ​യു​ടെ ഒ​ത്താ​ശ​യോ​ടെ ത​ട​വി​ല്‍​പാ​ര്‍​പ്പി​ച്ച് കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നും ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​യെ​ന്നു​മാ​ണ് യു​വ​തി പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

സം​ഭ​വ​ത്തി​ല്‍ ഇ​ന്ന​ലെ വൈ​കി​ട്ട് യു​വ​തി​യു​ടെ മൊ​ഴി മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ല്‍ രേ​ഖ​പ്പെ​ടു​ത്തി. യു​വ​തി​ക്ക് ഒ​രു കു​ഞ്ഞു​ണ്ട്. ഭ​ര്‍​ത്താ​വു​മാ​യി വേ​ര്‍​പി​രി​ഞ്ഞാ​ണ് താ​മ​സം. സ​ലിം കു​മാ​റി​നെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment