എനിക്ക് ലേഡി സൂപ്പര്‍ സ്റ്റാറാകണം ! സിനിമയില്‍ താന്‍ ഭാവി കാണുന്നെന്ന് സാനിയ ഇയ്യപ്പന്‍; വാക്കുകള്‍ ഏറ്റെടുത്ത് ആരാധകര്‍…

മലയാളത്തിലെ യുവനായികമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍. ബാലതാരമായി വന്ന് ക്വീന്‍ എന്ന സിനിമയിലെ നായികയായതോടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്.

ആദ്യമായി അഭിനയിക്കുന്നത് 2014ല്‍ പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന സിനിമയില്‍ ആയിരുന്നു. മികച്ച പ്രേക്ഷക പിന്തുണ ആദ്യ സിനിമയിലൂടെ തന്നെ താരത്തിന് ലഭിച്ചു.

ഇതിനോടകം നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു കഴിഞ്ഞു.ഈ അടുത്ത്
പുറത്തിറങ്ങിയ ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന ഹ്രസ്വ ചിത്രത്തിലെ താരത്തിന്റെ അഭിനയവും വളരെയധികം ശ്രദ്ധിക്കപ്പെടുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന് ഇന്‍സ്റ്റഗ്രാമില്‍ മാത്രം 1.7 ഫോളോവേഴ്‌സ് ഉണ്ട്.താരം ഇപ്പോള്‍ പറഞ്ഞ വാക്കുകളാണ് ആരാധകര്‍ക്കിടയില്‍ തരംഗമായി പ്രചരിക്കുന്നത്.

സിനിമയില്‍ ഞാന്‍ എന്റെ ഭാവി കാണുന്നു എന്നും എനിക്ക് ലേഡി സൂപ്പര്‍ സ്റ്റാര്‍ ആകണമെന്നും ആണ് താരം പറഞ്ഞിരിക്കുന്നത്.

ഫോട്ടോകളും വീഡിയോകളും ഏറ്റെടുക്കുന്ന ആരാധകര്‍ തന്നെ താരത്തിന്റെ വാക്കുകളും ഏറ്റെടുത്തിരിക്കുകയാണ്. വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇത് തരംഗമായത്.

Related posts

Leave a Comment