സ​ഞ്ജു​ മലയാളികളുടെ അഭിമാനം; അ​ന്താ​രാ​ഷ്‌​ട്ര ക്രി​ക്ക​റ്റി​ൽ ഒ​രു മ​ല​യാ​ളി നേടുന്ന ആദ്യ സെഞ്ചുറി


പാ​ൾ (ദ​ക്ഷി​ണാ​ഫ്രി​ക്ക): അ​ന്താ​രാ​ഷ്‌​ട്ര ക്രി​ക്ക​റ്റി​ൽ ഒ​രു മ​ല​യാ​ളി ആ​ദ്യ​മാ​യി സെ​ഞ്ചു​റി​യ​ടി​ച്ച മ​ത്സ​രം എ​ന്ന​തി​ൽ കേ​ര​ളീ​യ​ർ​ക്ക് പ്ര​ത്യേ​ക​മാ​യി അ​ഭി​മാ​നി​ക്കാ​നു​ള്ള ഒ​രു വ​ക​യാ​ണ് ഇ​ന്ന​ലെ ന​ട​ന്ന ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​ന്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​രം.

സെ​ഞ്ചു​റി​യു​ടെ മി​ക​വി​ൽ ഇ​ന്ത്യ​ക്ക് എ​ട്ടു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 296 റ​ണ്‍​സ്. ടോ​സ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​നു വി​ട്ടു. ര​ജ​ത് പാ​ട്ടി​ദാ​ർ ഇ​ന്ത്യ​ക്കാ​യി അ​ര​ങ്ങേ​റ്റം​കു​റി​ച്ചു.

വ​ണ്‍​ഡൗ​ണാ​യി ഇ​റ​ങ്ങി​യ സ​ഞ്ജു ആ​വേ​ശ​ത്തി​നൊ​ന്നും മു​തി​യ​രാ​തെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​യു​ള്ള ഇ​ന്നിം​ഗ്സാ​ണ് കാ​ഴ്ച​വ​ച്ച​ത്. 114 പ​ന്തി​ൽ​നി​ന്ന് 108 റ​ണ്‍​സ് എ​ടു​ത്താ​ണ് സ​ഞ്ജു പു​റ​ത്താ​യ്. അ​ന്താ​രാ​ഷ്‌​ട്ര ഏ​ക​ദി​ന ക്രി​ക്ക​റ്റി​ലെ സ​ഞ്ജു​വി​ന്‍റെ ക​ന്നി സെ​ഞ്ചു​റി​യി​ൽ മൂ​ന്ന് സി​ക്സും ആ​റ് ഫോ​റും ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

77 പ​ന്തി​ൽ​നി​ന്ന് 52 റ​ണ്‍​സെ​ടു​ത്ത് തി​ല​ക് വ​ർ​മ​യും ഇ​ന്ത്യ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തു​ന്ന​തി​ൽ കാ​ര്യ​മാ​യി സം​ഭാ​വ​ന ചെ​യ്തു. ഇ​ന്ത്യ​ക്കു​വേ​ണ്ടി സാ​യ് സു​ദ​ർ​ശ​നൊ​പ്പം അ​ര​ങ്ങേ​റ്റ​താ​രം പാ​ട്ടി​ദാ​റാ​യി​രു​ന്നു ഓ​പ്പ​ണിം​ഗി​ൽ ഇ​റ​ങ്ങി​യ​ത്.

16 പ​ന്തി​ൽ​നി​ന്ന് 22 റ​ണ്‍​സെ​ടു​ത്താ​ണ് താ​രം മ​ട​ങ്ങി​യ​ത്. തു​ട​ർ​ന്നെ​ത്തി​യ സ​ഞ്ജു ക​രു​ത​ലോ​ടെ​യാ​ണ് തു​ട​ങ്ങി​യ​ത്. സ്കോ​ർ 49-ൽ ​നി​ൽ​ക്കേ ക​ഴി​ഞ്ഞ ര​ണ്ട് ക​ളി​ക​ളി​ലെ​യും താ​രം സാ​യ് സു​ദ​ർ​ശ​ൻ( 10). പി​ന്നീ​ടെ​ത്തി​യ ക്യാ​പ്റ്റ​ൻ കെ.​എ​ൽ. രാ​ഹു​ൽ, സ​ഞ്ജു​വി​നൊ​പ്പം ചേ​ർ​ന്ന​തോ​ടെ സ്കോ​ർ സാ​വ​ധാ​നം ഉ​യ​ർ​ന്നു. 52 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് സ്ഥാ​പി​ച്ച​ശേ​ഷ​മാ​ണ് രാ​ഹു​ൽ (21) മ​ട​ങ്ങി​യ​ത്.

സ​ഞ്ജു- തി​ല​ക്് വ​ർ​മ നാ​ലാം വി​ക്ക​റ്റ് സ​ഖ്യം ക​രു​ത​ലോ​ടെ ക​ളി​ച്ച് 116 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് സ്ഥാ​പി​ച്ചു. തി​ല​ക് വ​ർ​മ​യെ കേ​ശ​വ് മ​ഹാ​രാ​ജ് പു​റ​ത്താ​ക്കി. സ​ഞ്ജു​വും റി​ങ്കു സിം​ഗും വേ​ഗ​ത്തി​ൽ റ​ണ്‍ ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി.

എ​ന്നാ​ൽ വ​ൻ അ​ടി​ക്കു​ള്ള ശ്ര​മ​ത്തി​ൽ സ​ഞ്ജു​വി​ന് പി​ഴ​ച്ചു. ലി​സാ​ഡ് വി​ല്യം​സി​ന്‍റെ പ​ന്തി​ൽ റീ​സ ഹെ​ൻ​ഡ്രി​ക്സ് പി​ടി​കൂ​ടി. ആ​ക്ര​മി​ച്ചു ക​ളി​ച്ച റി​ങ്കു സിം​ഗ് (38) ഇ​ന്ത്യ മി​ക​ച്ച സ്കോ​റി​ലെ​ത്തി​ച്ച​ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്.

Related posts

Leave a Comment