താ​​​ങ്ക​​​ളു​​​ടെ ഏ​​​റ്റ​​​വും ഇ​​​ഷ്ട​​​പ്പെ​​​ട്ട റ​​​ണ്‍ ചേ‌​​​സ് ഏ​​​താ​​​ണ് … കിടുക്കാച്ചി മറുപടി നൽകി സഞ്ജു

കോ​​​ഴി​​​ക്കോ​​​ട്: ക്രി​​​ക്ക​​​റ്റി​​​ല്‍ അ​​​ടി​​​ച്ചുത​​​ക​​​ര്‍​ക്കു​​​ന്ന ബാ​​​റ്റ്‌​​​സ്മാ​​​നാ​​​ണ​​​ല്ലോ… താ​​​ങ്ക​​​ളു​​​ടെ ഏ​​​റ്റ​​​വും ഇ​​​ഷ്ട​​​പ്പെ​​​ട്ട റ​​​ണ്‍ ചേ‌​​​സ് ഏ​​​താ​​​ണ് …ചോ​​​ദ്യ​​​ത്തെ​​​ക്കാ​​​ള്‍ സ്പീ​​​ഡി​​​ല്‍ ഗ്രൗ​​​ണ്ടി​​​ലെ ത​​​ക​​​ര്‍​പ്പ​​​ന്‍​ഷോ​​​ട്ട് പോ​​​ലെ മ​​​റു​​​പ​​​ടി എ​​​ത്തി…​​​അ​​​തി​​​നി വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന​​​തേ​​​യു​​​ള്ളൂ..

നി​​​റ​​​ഞ്ഞ ക​​​ര​​​ഘോ​​​ഷം ഉ​​​യ​​​രു​​​മ്പോ​​​ള്‍ മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ പ്രി​​​യ ക്രി​​​ക്ക​​​റ്റ് താ​​​രം സ​​​ഞ്ജു സാം​​​സ​​​ണി​​​ന്‍റെ മു​​​ഖ​​​ത്ത് ഇ​​​നി എ​​​ന്തെ​​​ല്ലാം കാ​​​ണാ​​​നി​​​രി​​​ക്കു​​​ന്നു എ​​​ന്ന ഭാ​​​വം.

ദി​​​വ​​​സ​​​ങ്ങ​​​ള്‍​ക്കു മു​​​ന്‍​പ് ക​​​ഴി​​​ഞ്ഞ ഏ​​​ക​​​ദി​​​ന പ​​​ര​​​മ്പ​​​ര​​​യി​​​ല്‍ സൗ​​​ത്ത് ആ​​​ഫ്രി​​​ക്ക​​​ന്‍ പേ​​​സ് ബൗ​​​ളിം​​​ഗി​​​നെ നേ​​​രി​​​ട്ട ലാ​​ഘ​​​വ​​​ത്തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു ഓ​​​രോ മ​​​റു​​​പ​​​ടി​​​യും. കോ​​​ഴി​​​ക്കോ​​​ട് മെ​​​യ്ത്ര​ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ന്യൂ​​​റോ വിഭാഗം ഡോ​​​ക്ട​​​ര്‍​മാ​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യ മു​​​ഖാ​​​മു​​​ഖ​​​ത്തി​​​ലാ​​​ണ് സ​​​ഞ്ജു മ​​​ന​​​സ് തു​​​റ​​​ന്ന​​​ത്.​

ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്‌ക്കെ​​​തി​​​രേ അ​​​വ​​​സാ​​​ന ഏ​​​ക​​​ദി​​​ന​​​ത്തി​​​ല്‍ അ​​​വ​​​രു​​​ടെ നാ​​​ട്ടി​​​ല്‍ സെ​​​ഞ്ചു​​​റി നേ​​​ടി​​​യ​​​പ്പോ​​​ള്‍ എ​​​ന്തു തോ​​​ന്നി​​​യെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന് മ​​​റു​​​പ​​​ടി ഇ​​​ങ്ങ​​​നെ:

അ​​​ന്ന് അ​​​തി​​​നേ​​​ക്കാ​​​ള്‍ വ​​​ലി​​​യ ആ​​​ഘോ​​​ഷം കേ​​​ര​​​ള​​​ത്തി​​​ലെ സ്വ​​​ന്തം വീ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു…​​​ സ്വ​​​ന്തം ഏ​​​ട്ട​​​ന്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ ന​​​ട​​​ന്ന പ്രാ​​​ദേ​​​ശി​​​ക ടൂ​​​ര്‍​ണ​​​മെ​​​ന്‍റി​​​ല്‍ സെ​​​ഞ്ചു​​റി നേ​​​ടി​​​യ ആ​​​ഘോ​​​ഷ​​​മാ​​​യി​​​രു​​​ന്നു അ​​​ത്. ഇ​​​തി​​​ല്‍ പ്പരം സ​​​ന്തോ​​​ഷം എ​​​ന്തു വേ​​​ണം?

സെ​​​ഞ്ചു​​റി​​​ക്ക​​​രി​​​കേ നി​​​ല്‍​ക്കു​​​മ്പോ​​​ള്‍ വീ​​​ട്ടു​​​കാ​​​രു​​​ടെ​​​യും സ്‌​​​നേ​​​ഹി​​​ക്കു​​​ന്ന​​​വ​​​രു​​​ട​​​യും പ്രാ​​​ര്‍​ഥി​​​ക്കു​​​ന്ന മു​​​ഖം ഓ​​​ര്‍​മ വ​​​രാ​​​റു​​​ണ്ടെ​​​ന്നും അ​​​താ​​​ണ് ആ​​​ത്മ​​​വി​​​ശ്വാ​​​സം ന​​​ല്‍​കു​​​ന്ന​​​തെ​​​ന്നും സ​​​ഞ്ജു പ​​​റ​​​ഞ്ഞു.​​​

ആ​​​രോ​​​ഗ്യ​​​മു​​​ണ്ടെ​​​ങ്കി​​​ലേ ക്രി​​​ക്ക​​​റ്റ​​​ല്ല ഏ​​​ത് ഗെ​​​യി​​​മി​​​ലും മു​​​ന്നേ​​​റാ​​​ന്‍ ക​​​ഴി​​​യൂ.​ ദി​​​വ​​​സ​​​വും ഒ​​​രു മ​​​ണി​​​ക്കൂ​​​ര്‍ വ്യാ​​​യാ​​​മം നി​​​ര്‍​ബ​​​ന്ധ​​​മാ​​​യും ചെ​​​യ്യാ​​​റു​​​ണ്ടെ​​​ന്നും സ​​​ഞ്ജു ചോ​​​ദ്യ​​​ത്തി​​​ന് മ​​​റു​​​പ​​​ടി​​​യാ​​​യി പ​​​റ​​​ഞ്ഞു.​

ഫോം ​​എ​​​ന്ന​​​ത് താ​​​ത്കാ​​​ലി​​​ക​​​മാ​​​ണ്. പൂ​​​ര്‍​ണ ആ​​​രോ​​​ഗ്യ​​​ത്തോ​​​ടെ ഫീ​​​ല്‍​ഡി​​​ല്‍ നി​​​ല്‍​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ക എ​​​ന്ന​​​താ​​​ണ് ല​​​ക്ഷ്യ​​​മെ​​​ന്നും നാ​​​ളെ ആ​​​രം​​​ഭി​​​ക്കു​​​ന്ന ര​​​ഞ്ജി ട്രോ​​ഫി മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ക്യാ​​​പ്റ്റ​​​ന്‍കൂ​​​ടി​​​യാ​​​യ സ​​​ഞ്ജു പ​​​റ​​​ഞ്ഞു.

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ന്‍

Related posts

Leave a Comment