ദേ ​ക​ഴി​ഞ്ഞൂ… ഇ​ങ്ങ​നെ​യും കു​ഞ്ഞി​ന് ഇ​ൻ​ജെ​ക്ഷ​ൻ എ​ടു​ക്കാ​ൻ ക​ഴി​യു​മോ; വീ​ഡി​യോ വൈ​റ​ൽ

ഇ​ൻ​ജെ​ക്ഷ​ൻ എ​ടു​ക്കു​മ്പോ​ൾ ക​ര​യാ​ത്ത കു​ട്ടി​ക‍​ൾ വ​ള​രെ കു​റ​വാ​യി​രി​ക്കും. പ്രാ​യം മു​ന്നോ​ട്ട് പോ​കു​മ്പോ​ൾ പോ​ലും ഇ​ൻ​ജെ​ക്ഷ​നെ​ടു​ക്കു​മ്പോ​ൾ പേ​ടി​ച്ച് ഒ​ന്ന് ക​ണ്ണ​ട​യ്ക്കു​ന്ന​വ​രു​മു​ണ്ട് ഇ​പ്പോ​ൾ. എ​ന്നാ​ൽ ചി​ല ഡോ​ക്ട​റു​മാ​ർ ഇ​ങ്ങ​നെ​യു​ള്ള സ​മ​യ​ത്ത് സം​സാ​രി​ച്ച് പേ​ടി മാ​റ്റാ​ൻ ശ്ര​മി​ക്കാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ഒ​രു ഡോ​ക്ട​റു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. 

ഒ​രു ഡോ​ക്ട​ര്‍ പി​ഞ്ചു കു​ഞ്ഞി​ന് കു​ത്തി​വ​യ്പ്പെ​ടു​ക്കു​ന്ന​താ​യി​രു​ന്നു വീ​ഡി​യോ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ. ഇ​വി​ടെ സൂ​ചി വ​ച്ച​തി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കാ​ന്‍ പോ​ലും കു​ഞ്ഞി​ന് സ​മ​യം കി​ട്ടി​യി​ല്ല. അ​ത്ര വി​ദ​ഗ്ദ​മാ​യാ​ണ് ഡോ​ക്ട​ർ കു​ത്തി​വ​യ്പ്പെ​ടു​ത്ത​ത്. 

ഇ​തി​നി​ടെ ഡോ. ​ഇ​മ്രാ​ൻ കു​ഞ്ഞി​നെ ചി​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​മു​ണ്ട്. ഇ​തു​വ​ഴി കു​ഞ്ഞി​ന്‍റെ ശ്ര​ദ്ധ മാ​റ്റുകയും ചെയ്യുന്നു. ഈ ​സ​മ​യം പെ​ട്ട​ന്ന് ത​ന്നെ സി​റി​ഞ്ച് കൈ​യി​ലെ​ടു​ത്ത ഡോ​ക്ട​ര്‍ കു​ട്ടി പോ​ലും അ​റി​യാ​തെ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ട​ത്തു​ന്നു. ​എ​ന്തോ സം​ഭ​വി​ച്ചെ​ന്ന രീ​തി​യി​ല്‍‌ കു​ഞ്ഞ് ക​ര​യാ​നാ​യി ഒ​രു ശ്ര​മം ന​ട​ത്തു​മെ​ങ്കി​ലും ഡോ​ക്ട​ര്‍ കു​ട്ടി​യു​ടെ ശ്ര​ദ്ധ​മാ​റ്റുകയാണ്. 

ഇ​ന്‍​സ്റ്റാ​ഗ്രാമിൽ പ​ങ്കു​വ​ച്ച വീ​ഡി​യോ ഇ​തി​നോ​ട​കം നി​ര​വ​ധി​പേ​രു​ടെ ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചി​രി​ക്കു​ക​യാ​ണ്.  അ​ഹ​മ്മ​ദാ​ബാ​ദി​ലെ ഏ​ഷ്യ​ൻ ചി​ൽ​ഡ്ര​ൻ ഹോ​സ്പി​റ്റ​ലി​ലെ ശി​ശു​രോ​ഗ വി​ദ​ഗ്ദ്ധ​നാ​യ ഡോ.​ഇ​മ്രാ​ൻ എ​സ് പ​ട്ടേ​ലാ​ണ് വീ​ഡി​യോ​യി​ലു​ള്ള ഡോ​ക്ട​ര്‍.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Related posts

Leave a Comment