ഏതെങ്കിലും മൂന്നാംകിട ചാനല്‍ നല്‍കുന്ന അവാര്‍ഡായിരുന്നു എങ്കില്‍ ഇളിച്ചുകൊണ്ട് പോയി വാങ്ങുമായിരുന്നല്ലോ! അവാര്‍ഡ് ചടങ്ങ് ബഹിഷ്‌കരിച്ചവരെ പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ് രംഗത്ത്

ദേശീയ ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കനക്കുമ്പോള്‍ അവാര്‍ഡ് വാങ്ങാതെ പ്രതിഷേധിച്ചവരെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം ആളുകള്‍ രംഗത്തെത്തുകയുണ്ടായി. ഇപ്പോള്‍ പ്രസ്തുത വിഷയത്തില്‍ സ്വന്തം അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.

തനിക്കാണ് ദേശീയ അവാര്‍ഡ് കിട്ടിയതെങ്കില്‍ പഞ്ചായത്ത് മെമ്പര്‍ തന്നാലും സന്തോഷത്തോടെ പോയി വാങ്ങുമായിരുന്നുവെന്നാണ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. ആരു തരുന്നു എന്നല്ല, രാജ്യം തരുന്ന ഒരു ആദരമായി വേണം അവാര്‍ഡിനെ കാണാന്‍. ഏതെങ്കിലും ഒരു മൂന്നാകിട ചാനല്‍ കൊടുക്കുന്ന അവാര്‍ഡ് ആയിരുന്നേല്‍ ആരു കൊടുത്താലും ഇവര്‍ ഇളിച്ചു കൊണ്ട് പോയി വാങ്ങുമായിരുന്നുവല്ലോയെന്നും പണ്ഡിറ്റ് ചോദിക്കുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

എനിക്കായിരുന്നു ദേശീയ അവാര്‍ഡ് കിട്ടിയിരുന്നതെങ്കില്‍ ഒരു പഞ്ചായത്ത് മെമ്പര്‍ തന്നാല്‍ പോലും ഞാന്‍ സന്തോഷത്തോടെ പോയി വാങ്ങിയേനെ…. ആരു തരുന്നു എന്നതിലല്ല നമ്മുടെ രാജ്യം നമ്മുക്ക് തരുന്ന ഒരാദരം ആയി വേണം ദേശീയ അവാര്‍ഡിനെ കാണേണ്ടിയിരുന്നത്.. (വാല്‍കഷ്ണം: ഏതെങ്കിലും ഒരു മൂന്നാകിട ചാനല്‍ കൊടുക്കുന്ന അവാര്‍ഡ് ആയിരുന്നേല്‍ ആരു കൊടുത്താലും ഇവര്‍ ഇളിച്ചു കൊണ്ട് പോയി വാങ്ങുമായിരുന്നു)

Related posts