പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി ചെ​യ്യാ​ന്‍ പ​റ​ഞ്ഞു; ഞാ​ന്‍ എ​ന്‍റെ ശ​രീ​ര​ത്തി​ല്‍ സ​ന്തു​ഷ്ട​യാ​ണെന്ന് സാ​ന്യ മ​ല്‍​ഹോ​ത്ര


ദം​ഗ​ലി​ലൂ​ടെ വ​ര​വ​റി​യി​ച്ച ന​ടി​യാ​ണ് സാ​ന്യ മ​ല്‍​ഹോ​ത്ര. ആ​മി​ര്‍ ഖാ​ന്‍ നാ​യ​ക​നാ​യ ആ​ദ്യ​ചി​ത്ര​ത്തി​ലെ സാ​ന്യ​യു​ടെ പ്ര​ക​ട​നം ശ്ര​ദ്ധ നേ​ടു​ക​യും ചെ​യ്തു.

പി​ന്നീ​ടി​ങ്ങോ​ട്ട് തീ​ര്‍​ത്തും വ്യ​ത്യ​സ്ത​മാ​യ വേ​ഷ​ങ്ങ​ളി​ലൂ​ടെ ബോ​ളി​വു​ഡി​ല്‍ സ്വ​ന്ത​മാ​യൊ​രു ഇ​ടം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
ദം​ഗ​ലി​ന് മു​മ്പ് ത​നി​ക്കു​ണ്ടാ​യ ചില അ​നു​ഭ​വ​ങ്ങ​ള്‍ മു​ന്പൊ​രി​ക്ക​ൽ നടി തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു.

താ​ര​ങ്ങ​ള്‍ പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി​ക​ള്‍​ക്ക് വി​ധേ​യ​രാ​കു​ന്ന​തും നി​ര്‍​ബ​ന്ധി​ച്ച് സ​ര്‍​ജ​റി ചെ​യ്യി​പ്പി​ക്കു​ന്ന​തു​മൊ​ക്കെ ബോ​ളി​വു​ഡി​ല്‍ പ​തി​വാ​ണ്. ത​ന്നോ​ടും അ​ങ്ങ​നെ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നാ​ണ് സാ​ന്യ പ​റ​യു​ന്ന​ത്. താ​രം മു​മ്പ് ന​ല്‍​കി​യൊ​രു അ​ഭി​മു​ഖ​ത്തി​ലെ ഭാ​ഗ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്.

‘ഞാ​ന്‍ ഓ​ര്‍​ക്കു​ന്നു​ണ്ട്. ദം​ഗ​ലി​ന്‍റെ സ​മ​യ​ത്ത് ഒ​രാ​ള്‍ എ​ന്നോ​ട് താ​ടി​യെ​ല്ല് ശ​രി​യാ​ക്കാ​ന്‍ പ​റ​ഞ്ഞു. അ​ങ്ങ​നൊ​ന്ന് കേ​ട്ടി​ട്ടി​ല്ല​ല്ലോ സ​ഹോ​ദ​രാ എ​ന്ന് ഞാ​ന്‍ പറഞ്ഞു.

ഒ​രാ​ള്‍​ക്ക് എ​ങ്ങ​നെ​യാ​ണ് എ​ന്നോ​ട് താ​ടി​യെ​ല്ല് ശ​രി​യാ​ക്കാ​ന്‍ പ​റ​യാ​ന്‍ പ​റ്റു​ന്ന​തെ​ന്ന് ഓ​ര്‍​ത്ത് ഞാ​ന്‍ അ​ദ്ഭു​ത​പ്പെ​ട്ടു ‘- സാ​ന്യ പ​റ​യു​ന്നു.

ത​ന്‍റെ ശ​രീ​ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ വ​ള​രെ സ​ന്തു​ഷ്ട​യാ​ണെ​ന്നും സാ​ന്യ അ​ഭി​മു​ഖ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ഞാ​ന്‍ എ​ന്‍റെ ശ​രീ​ര​ത്തി​ല്‍ സ​ന്തു​ഷ്ട​യാ​ണ്.

മും​ബൈ​യി​ലേ​ക്ക് വ​ന്ന സ​മ​യ​ത്ത് ഒ​രു​പാ​ട് ഓ​ഡി​ഷ​നു​ക​ള്‍​ക്ക് പോ​കു​മാ​യി​രു​ന്നു. മി​ക്ക​പ്പോ​ഴും മേ​ക്ക​പ്പി​ല്ലാ​തെ​യാ​ണ് പോ​വു​ക. എ​നി​ക്ക് ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്.

എ​ടു​ക്കു​മെ​ങ്കി​ല്‍ എ​ടു​ക്ക​ട്ടെ. ഇ​ല്ലെ​ങ്കി​ല്‍ ഞാ​ന്‍ പോ​വു​ക​യാ​ണ്. അ​താ​ണ് എ​ന്‍റെ ആ​ത്മ​വി​ശ്വാ​സം- സാ​ന്യ പ​റ​ഞ്ഞു.അ​ന്ന് ആ ​നി​ർദേ​ശ​ങ്ങ​ള്‍ അ​വ​ഗ​ണി​ച്ച സാ​ന്യ​യെ തേ​ടി അവരുടെ ക​ഴി​വ് മ​ന​സി​ലാ​ക്കു​ന്ന സി​നി​മ​ക​ള്‍ എ​ത്തി. ഇ​ന്ന് ബോ​ളി​വു​ഡി​ല്‍ സ്വ​ന്ത​മാ​യൊ​രു ഇ​ട​മു​ണ്ട് സാ​ന്യ​യ്ക്ക്.

Related posts

Leave a Comment