സാറയുടെ സമയം തെളിയുന്നു

ബോ​ളി​വു​ഡ് ലോ​കം ഏ​റെ ആ​കാം​ക്ഷയോ​ടെ കാ​ത്തി​രി​ക്കു​ന്ന ഒ​രു കാ​ര്യ​മാ​ണ് സെ​യ്ഫ് അ​ലി ഖാ​ന്‍റെ മ​ക​ൾ സാ​റ അ​ലി​ഖാ​ന്‍റെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റം. സാ​റ​യു​ടെ ആ​ദ്യ ചി​ത്ര​മാ​യ കേ​ദ​ർ​നാ​ഥി​ന്‍റെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി​യി​ട്ടി​പ്പോ​ൾ വ​ർ​ഷം ഒ​ന്നാ​കാ​ൻ പോ​കു​ന്നു.

ചി​ത്രീ​ക​ര​ണം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. സം​വി​ധാ​യ​ക​ൻ അ​ഭി​ഷേ​ക് ക​പൂ​റും സ​ഹ​നി​ർ​മാ​താ​വ് പ്രേ​ർ​ന അ​റോ​റ​യും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം ത​ട​സ​പ്പെ​ടാ​നു​ണ്ടാ​യ കാ​ര​ണം.

ഇ​തോ​ടെ സാ​റ​യു​ടെ ആ​ദ്യ ചി​ത്രം ക​ട്ട​പ്പു​റ​ത്താ​യി എ​ന്നാ​ണ് പ​ല​രും ക​രു​തി​യ​ത്. എ​ന്നാ​ൽ അ​ഭി​ഷേ​കും പ്രേ​ർ​ന​യും ത​മ്മി​ലു​ള്ള വ​ഴ​ക്കൊ​ക്കെ തീ​ർ​ന്നെ​ന്നും സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കു​മെ​ന്നു​മാ​ണ് ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ.

അ​ടു​ത്ത മാ​സം ആ​ദ്യം ത​ന്നെ ഇ​തു​ണ്ടാ​കും. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

Related posts