മനുഷ്യാവകാശം സംരക്ഷിക്കാൻ ഗ്രാമ ന്യായാലയങ്ങൾക്കു സാധിക്കുമെന്ന്  ജസ്റ്റിസ് സി.ടി.രവികുമാർ

പ​ഴ​യ​ന്നൂ​ർ: മ​നു​ഷ്യാ​വ​കാ​ശം എ​ത്ര​യും വേ​ഗം സം​ര​ക്ഷി​ക്കാ​ൻ ഇ​ത്ത​രം ഗ്രാ​മ​ന്യാ​യാ​ല​യ​ങ്ങ​ൾ​ക്ക് ക​ഴി​യും. തെ​റ്റു​പ​റ്റാ​ത്ത​വ​രി​ല്ല. എ​ന്നാ​ൽ തെ​റ്റ് ഏ​റ്റു​പ​റ​ഞ്ഞ് പ്ര​ശ്നം പ​രി​ഹ​രി​ക്ക​ൽ ഇ​ന്നി​ല്ലാ​താ​യി എ​ന്ന് ഹൈ​ക്കോ​ട​തി ജസ്റ്റിസ് സി.​ടി. ര​വി​കു​മാ​ർ.

പ​ഴ​യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ട​ക്കേ​ത്ത​റ​യി​ൽ പ​ണി​ക​ഴി​പ്പി​ച്ച ഗ്രാ​മ​ന്യാ​യാ​ല​യ​ത്തി​ന്‍റെ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ന​സി​ന്‍റെ ന​ന്മ​യാ​ണ് ലോ​ക​ത്തി​ന്‍റെ സ​മാ​ധാ​ന​മെ​ന്ന് മു​ൻ രാ​ഷ്ട്ര​പ​തി അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ വാ​ക്യം ഉ​ദ്ധ​രി​ച്ചു​കൊ​ണ്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച തൃ​ശൂ​ർ ജി​ല്ലാ സെ​ഷ​ൻ​സ് ജ​സ്റ്റിസ് സോ​ഫി തോ​മ​സ് പ​റ​ഞ്ഞു.

തൃ​ശൂ​ർ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് വി.​ബി. സു​ജ​യ​മ്മ, പ​ഴ​യ​ന്നൂ​ർ ഗ്രാ​മ​ന്യാ​യാ​ല​യം ന്യാ​യാ​ധി​കാ​രി കെ. ​മീ​ര ജോ​ണ്‍, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​പ​ത്മ​കു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന രാ​ജ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ശ്രീ​ജ​യ​ൻ, വ​ട​ക്കാ​ഞ്ചേ​രി ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഒ.​പി. സെ​ലി​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Related posts