അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയും റോഡുകളിലെ കുഴികളും കാരണം വലയുന്ന നാട്ടുകാരുടെ അവസ്ഥയാണ് വാർത്തകളിൽ ഇടം നേടുന്നത്. നഗരത്തിലെ വലിയൊരു റോഡിലെ കുഴി സ്വയം കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ച് അടയ്ക്കാൻ ശ്രമിക്കുന്ന ഒരു സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്.
തിരക്കേറിയ റോഡിൽ ഹെൽമറ്റ് ധരിച്ചെത്തിയ സ്ത്രീ, രണ്ട് ചാക്കുകളിൽ കൊണ്ടുവന്ന സിമന്റ് മിശ്രിതം നേരിട്ട് വലിയ കുഴിയിലേക്ക് ഇട്ട് സമനിരപ്പാക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. സമൂഹ മാധ്യമമായ എക്സിൽ ആണ് ഈ വീഡിയോ പങ്കുവെക്കപ്പെട്ടത്.
വീഡിയോ പുറത്തുവന്നതോടെ ഭരണകൂടത്തിന്റെയും നഗരസഭയുടെയും അനാസ്ഥയ്ക്കെതിരെ കടുത്ത അമർഷമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. അധികാരികൾ കണ്ണ് തുറക്കാത്ത സാഹചര്യത്തിൽ പൗരന്മാർ സ്വയം മുന്നിട്ടിറങ്ങേണ്ടി വരുന്നതിന്റെ ആഴം വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്ന് ഒരു വിഭാഗം വാദിക്കുന്നു.
ഈ മുന്നറിയിപ്പുകൾ വന്നെങ്കിലും, സർക്കാർ സംവിധാനങ്ങളെ ഉറക്കത്തിൽ നിന്ന് ഉണർത്താൻ ഇത്തരത്തിലുള്ള പ്രതിഷേധപരമായ പ്രവൃത്തികൾ അനിവാര്യമാണെന്നാണ് ഭൂരിഭാഗം ജനങ്ങളുടെയും അഭിപ്രായം.ബംഗളൂരുവിലെ മോശം റോഡുകൾ കാരണം തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് നിരവധി പേർ കമന്റുകളിൽ ഓർമ്മിപ്പിച്ചു.
റോഡുകൾ ശാസ്ത്രീയമായി അറ്റകുറ്റപ്പണി നടത്താത്ത കരാറുകാർക്കെതിരെയും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിയെടുക്കണമെന്നും ശക്തമായ പ്രക്ഷോഭങ്ങൾക്ക് ജനങ്ങൾ തയ്യാറാകണമെന്നുമാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ.
