അ​ന്തി​യു​റ​ങ്ങാ​ൻ ശ​വ​ക്ക​ല്ല​റ തു​റ​ക്കാ​ൻ വി​ധി​ക്ക​പ്പെ​ട്ട​വ​ർ! സ​ത്യ​മാ​ണ്. സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത​തി​നാ​ൽ ശ​വ​പ്പ​റ​ന്പി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന കു​റേ​യ​ധി​കം ആ​ളു​ക​ളു​ണ്ട്; ഇ​റാ​നി​ലെ ടെ​ഹ്റാ​നി​ൽ…

രാ​ത്രി​യി​ൽ ത​ല​ചാ​യ്ക്കാ​ൻ ശ​വ​ക്ക​ല്ല​റ തു​റ​ക്കു​വാൻ വിധിക്കപ്പെട്ടവർ. കേ​ട്ടി​ട്ട് സം​ശ​യം തോ​ന്നു​ന്നു​വെ​ങ്കി​ൽ അ​ത് വേ​ണ്ട. സ​ത്യ​മാ​ണ്. സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത​തി​നാ​ൽ ശ​വ​പ്പ​റ​ന്പി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന കു​റേ​യ​ധി​കം ആ​ളു​ക​ളു​ണ്ട് ഇ​റാ​നി​ലെ ടെ​ഹ്റാ​നി​ൽ.

ടെ​ഹ്റാ​ന്‍റെ പ​ടി​ഞ്ഞാ​റ് മു​പ്പ​ത് കി​ലോ​മീ​റ്റ​ർ മാ​റി ഷെ​ഹ്റി​യാ​ർ എ​ന്ന പ്ര​ദേ​ശ​ത്തെ സി​മി​ത്തേ​രി​യി​ലാ​ണ് ലോ​ക​മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച സം​ഭ​വം ന​ട​ന്ന​ത്. ഷ​ഹ്റ്വാ​ന്ദ് എ​ന്ന പ​ത്ര​മാ​ണ് സം​ഭ​വം പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്. ഭ​വ​ന​ര​ഹി​ത​രാ​യ ഏ​ക​ദേ​ശം അ​ന്പ​തോ​ളം ആ​ളു​ക​ളാ​ണ് ശ​വ​ക്ക​ല്ല​റ തു​റ​ന്ന് രാ​ത്രി​യി​ൽ അ​തി​നു​ള്ളി​ൽ ഉ​റ​ങ്ങു​ന്ന​ത്.

സം​ഭ​വം പു​റ​ത്തു​വ​ന്ന​തോ​ടെ ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പ​ടെ സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.​ ഭ​വ​ന ര​ഹി​ത​രു​ടെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഏ​ക​ദേ​ശം പ​ത്തു​വ​ർ​ഷ​ങ്ങ​ളാ​യി അ​വ​ർ ശ​വ​ക്ക​ല്ല​റ​യി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ച്ച​ത്. ഇ​റാ​നി​യ​ൻ സ​ർ​ക്കാ​രി​ന്‍റെ ഒൗ​ദ്യോ​ഗി​ക ക​ണ​ക്ക​നു​സ​രി​ച്ച് ടെ​ഹ്റ​നി​ൽ മാ​ത്രം 15,000 ആ​ളു​ക​ൾ ഭ​വ​ന​ര​ഹി​ത​രാ​ണ്.

Related posts