വിശ്വാസ വഞ്ചന! അഞ്ച് ഡോക്ടര്‍മാരില്‍ നിന്നും വാങ്ങിയത് രണ്ട് ലക്ഷം വീതം; പ്രതികളും സാക്ഷികളും എത്തിയില്ല; തലശേരിയിലെ സോളാര്‍ കേസ് ഏപ്രിലിലേക്ക് മാറ്റി

ത​ല​ശേ​രി: സ​രി​ത എ​സ്. നാ​യ​ർ മു​ഖ്യ​പ്ര​തി​യാ​യി​ട്ടു​ള​ള സോ​ളാ​ർ ത​ട്ടി​പ്പ് കേ​സി​ന്‍റെ വി​ചാ​ര​ണ ത​ല​ശേ​രി ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി വീ​ണ്ടും നീ​ട്ടി. ഏ​പ്രി​ൽ 23 ലേ​ക്ക് വി​ചാ​ര​ണ മാ​റ്റി​യ​ത്. ഇ​ന്ന​ലെ വി​ചാ​ര​ണ​ക്ക് വ​ച്ചി​രു​ന്ന കേ​സി​ൽ പ്ര​തി​ക​ളും സാ​ക്ഷി​ക​ളും എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് കേ​സ് മാ​റ്റി വ​ച്ച​ത്.

വീ​ടു​ക​ളി​ൽ സോ​ളാ​ർ വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ച്ചു​ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ത​ല​ശേ​രി​യി​ലെ അ​ഞ്ച് ഡോ​ക്ട​ർ​മാ​രി​ൽ നി​ന്നും ര​ണ്ട് ല​ക്ഷം രൂ​പ വീ​തം വാ​ങ്ങി വി​ശ്വാ​സ വ​ഞ്ച​ന ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു കേ​സ്. 2012 ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ല​ക്ഷ്മി നാ​യ​രെ​ന്ന പേ​രി​ലാ​യി​രു​ന്നു സ​രി​ത കൂ​ട്ടു​പ്ര​തി​യാ​യ ബി​ജു രാ​ധാ​കൃ​ഷ്ണ​നൊ​പ്പം ഡോ​ക്ട​ർ​മാ​രെ സ​മീ​പി​ച്ച് പ​ണം കൈ​പ്പ​റ്റി​യ​ത്. ഡോ​ക്ട​ർ​മാ​രാ​യ കെ.​സി. ശ്യാം​മോ​ഹ​ൻ, അ​നൂ​പ്കോ​ശി, മ​നോ​ജ്കു​മാ​ർ, അ​ഭി​ലാ​ഷ് ആ​ന്‍റ​ണി, പ​രേ​ത​നാ​യ സു​നി​ൽ​കു​മാ​ർ എ​ന്നി​വ​രി​ൽ നി​ന്നാ​ണ് സോ​ളാ​ർ സ്ഥാ​പി​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ​ണം കൈ​പ്പ​റ്റി​യ​ത്. ബി​ജു​വി​നും സ​രി​ത​ക്കു​മൊ​പ്പം മ​ണി​മോ​ൻ എ​ന്ന​യാ​ളും പ്ര​തി​യാ​ണ്.

Related posts