ഇ​ത് ഇ​ര​ട്ട​സ​ഹോ​ദ​രി​മാ​ർ ര​ചി​ച്ച ച​രി​ത്രം: പൊ​രു​തി തോ​ല്പി​ച്ച് വ​ള​ർ​ന്ന ഇ​ര​ട്ട സ​ഹോ​ദ​രി​മാ​ർ ഒ​രേ​ദി​വ​സം ഒ​രേ വ​കു​പ്പി​ൽ ഒ​രേ ത​സ്‌​തി​ക​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച്

പ​രി​മി​തി​ക​ളെ പൊ​രു​തി തോ​ല്പി​ച്ച് വ​ള​ർ​ന്ന ഇ​ര​ട്ട സ​ഹോ​ദ​രി​മാ​ർ ഒ​രേ​ദി​വ​സം ഒ​രേ വ​കു​പ്പി​ൽ ഒ​രേ ത​സ്‌​തി​ക​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് ച​രി​ത്ര​മെ​ഴു​തി. കാ​സ​ർ​ഗോ​ട് ഭീ​മ​ന​ടി കു​രാം​കൂ​ണ്ടി​ലെ ക​ള​രി​മു​റി​യി​ൽ ജോ​സ​ഫ്-​സു​നി ജോ​ർ​ജ് ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ സ​വി​ത ജോ​സ​ഫും സം​ഗീ​ത ജോ​സ​ഫു​മാ​ണ് ച​രി​ത്രം കു​റി​ച്ച​ത്.

നീ​തി​ന്യാ​യ വ​കു​പ്പി​നു കീ​ഴി​ൽ ഹൊ​സ്ദു​ർ​ഗ് കോ​ട​തി സ​മു​ച്ച​യ​ത്തി​ൽ ലാ​സ്റ്റ് ഗ്രേ​ഡ് സ​ർ​വ​ന്‍റ് ത​സ്തി​ക​യി​ലാ​ണ് ഇ​രു​വ​രും ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ഇ​വ​രെ സം​ബ​ന്ധി​ച്ച് ഇ​ത് സ​ർ​ക്കാ​ർ ജോ​ലി​യെ​ന്ന സ്വ​പ്ന​ത്തി​ന്‍റെ ഫ​സ്റ്റ് സ്റ്റെ​പ് മാ​ത്ര​മാ​ണ്. ഇ​നി​യും കാ​ത്തി​രി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളി​ലേ​ക്ക് ന​ട​ന്നു​ക​യ​റാ​നു​ള്ള ഊ​ർ​ജം ഇ​വ​രി​ലു​ണ്ട്.

കെ​എ​സ്ഇ​ബി റി​ട്ട. സീ​നി​യ​ർ സൂ​പ്ര​ണ്ടാ​യ ജോ​സ​ഫി​ന്‍റെ​യും ക​ല്ല​ഞ്ചി​റ കെ​ഐ എ​എ​ൽ​പി സ്‌​കൂ​ളി​ലെ മു​ഖ്യാ​ധ്യാ​പി​ക​യാ​യ സു​നി ജോ​ർ​ജി​ന്‍റെ​യും ഇ​ള​യ മ​ക്ക​ളാ​ണ് സ​വി​ത​യും സം​ഗീ​ത​യും. ചെ​റി​യ കു​ട്ടി​ക​ളാ​യി​രി​ക്കു​മ്പോ​ൾ ഡി​സ്‌‌​ലെ​ക്സി​യ എ​ന്ന പ​ഠ​ന​വൈ​ക​ല്യം ഇ​വ​ർ​ക്കു​ണ്ടാ​യി​രു​ന്നു. എ​ഴു​താ​നും വാ​യി​ക്കാ​നും അ​ക്ഷ​ര​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​നും ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഇ​ത്.

മ​ക്ക​ളു​ടെ കു​റ​വ് തി​രി​ച്ച​റി​ഞ്ഞ അ​ച്ഛ​ന​മ്മ​മാ​രും ചേ​ച്ചി ക​വി​ത​യും നി​ഴ​ൽ​പോ​ലെ ഇ​വ​ർ​ക്കൊ​പ്പം നി​ന്നു. പ​ഠ​ന​കാ​ര്യ​ങ്ങ​ളി​ൽ എ​ല്ലാ​വി​ധ സ​ഹാ​യ​വും ന​ൽ​കി. ക​ല്ല​ഞ്ചി​റ എ​എ​ൽ​പി സ്കൂ​ൾ, പ്ലാ​ച്ചി​ക്ക​ര എ​യു​പി സ്കൂ​ൾ, വ​ര​ക്കാ​ട് വ​ള്ളി​യോ​ട​ൻ കേ​ളു​നാ​യ​ർ സ്മാ​ര​ക ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​വ​രു​ടെ വി​ദ്യാ​ഭ്യാ​സം. പ്ല​സ്‌​ടു​വി​നു ശേ​ഷം ആ​നി​മേ​ഷ​നാ​ണ് പ​ഠി​ച്ച​ത്. പി​എ​സ്‌​സി ഉ​ൾ​പ്പെ​ടെ എ​ല്ലാ പ​രീ​ക്ഷ​യും സ്ക്രൈ​ബി​ന്‍റെ സ​ഹാ​യ​മി​ല്ലാ​തെ​യാ​ണ് ഇ​വ​ർ എ​ഴു​തി​യ​ത്.

സ​ർ​ക്കാ​ർ ജോ​ലി എ​ന്ന​ത് ആ​ദ്യ​മൊ​ന്നും ഇ​വ​രു​ടെ സ്വ​പ്ന​ങ്ങ​ളി​ൽ പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഭീ​മ​ന​ടി​യി​ലെ പി​എ​സ്‌​സി പ​രീ​ക്ഷാ പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യ കാ​റ്റ​ലി​സ്റ്റി​ലെ മൂ​ന്നു​വ​ർ​ഷ​ക്കാ​ല​ത്തെ പ​രി​ശീ​ല​ന​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ഇ​വ​ർ​ക്ക് ദി​ശാ​ബോ​ധം ന​ൽ​കി​യ​ത്.

പ​രി​മി​തി​ക​ൾ ക​ണ്ട​റി​ഞ്ഞ് കൃ​ത്യ​മാ​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യും മോ​ക്ക് ടെ​സ്റ്റു​ക​ളി​ലൂ​ടെ​യും ഇ​വ​രെ സ്വ​പ്‌​ന​ങ്ങ​ളി​ലേ​ക്ക് കൈ​പി​ടി​ച്ച് ന​ട​ത്തി​യ​ത് എ​ൻ.​ബി. ബി​പി​ൻ എ​ന്ന പ​രി​ശീ​ല​ക​നാ​യി​രു​ന്നു. ക​ണ​ക്കി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​രു​വ​ർ​ക്കും ഉ​ണ്ടാ​യി​രു​ന്ന ബ​ല​ഹീ​ന​ത​യും പ​രി​ഹ​രി​ച്ചു. അ​ങ്ങ​നെ​യാ​ണ് ഇ​വ​ർ സ്വ​ന്ത​മാ​യി പി​എ​സ്‌​സി പ​രീ​ക്ഷ​ക​ളെ​ഴു​താ​ൻ പ്രാ​പ്ത​രാ​യ​ത്.

ഇ​രു​വ​രും ഒ​രു​മി​ച്ച് പ​രീ​ക്ഷ​യെ​ഴു​താ​ൻ പോ​യി ഒ​ടു​വി​ൽ ഒ​രു​മി​ച്ചു​ത​ന്നെ റാ​ങ്ക് ലി​സ്റ്റി​ൽ ഇ​ടം​പി​ടി​ച്ച് നി​യ​മ​ന ഉ​ത്ത​ര​വും ഒ​രു​മി​ച്ച് വാ​ങ്ങാ​നാ​യ​ത് അ​പൂ​ർ​വ ഭാ​ഗ്യ​വും സ​ന്തോ​ഷ​വു​മാ​യി. 23-ാം വ​യ​സി​ലാ​ണ് ഇ​രു​വ​ർ​ക്കും സ​ർ​ക്കാ​ർ ജോ​ലി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. സ​വി​ത​ക്ക് ഹൊ​സ്‌​ദു​ർ​ഗ് സ​ബ് കോ​ട​തി​യി​ലും സം​ഗീ​ത​യ്ക്ക് ഹൊ​സ്ദു​ർ​ഗ് മു​ൻ​സി​ഫ് കോ​ട​തി​യി​ലു​മാ​ണ് നി​യ​മ​നം.

ക​ഴി​ഞ്ഞ​ദി​വ​സം ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കു​കൂ​ടി മു​ന്നോ​ടി​യാ​യി ചു​വ​ന്ന വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് അ​ച്ഛ​ന​മ്മ​മാ​ർ​ക്കൊ​പ്പം ഇ​രു​വ​രും ഒ​രു​മി​ച്ച് ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​നെ​ത്തി​യ​പ്പോ​ൾ കോ​ട​തി സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രും അ​തി​ന്‍റെ ആ​ഹ്ലാ​ദം പ​ങ്കി​ട്ടു.

Related posts

Leave a Comment