ശാസ്താംകോട്ട തടാകത്തിലേക്കുള്ള  ഓട നിർമാണം;  കുടിവെള്ളം  മുട്ടിക്കുമെന്ന പരാതിയുമായി നാട്ടുകാർ

ശാ​സ്താം​കോ​ട്ട: അ​മി​ത ജ​ല​ചൂ​ഷ​ണ​വും മ​ണ്ണൊ​ലി​പ്പും മ​ലി​നീ​ക​ര​ണ​വും മൂ​ലം അ​നു​ദി​നം ന​ശി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ശാ​സ്താം​കോ​ട്ട ത​ടാ​ക​ത്തെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഒ​രു വ​ശ​ത്ത് ന​ട​ക്കു​മ്പോ​ൾ ത​ടാ​ക​ത്തി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​ലി​ന​ജ​ല​വും മാ​ലി​ന്യ​വും ത​ടാ​ക​ത്തി​ലേ​ക്ക് ഒ​ഴു​കി ഇ​റ​ങ്ങു​ന്ന​തി​നു​ള്ള ഓ​ട​ക​ൾ നി​ർ​മ്മി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് അ​ധി​കൃ​ത​ർ.​

ശാ​സ്താം​കോ​ട്ട, ഭ​ര​ണി​ക്കാ​വ് അ​ട​ക്ക​മു​ള്ള പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഈ ​ഓ​ട നി​ർ​മ്മാ​ണം എ​ന്ന​താ​ണ് ഏ​റെ ര​സ​ക​രം. ഇ​ത് കൂ​ടാ​തെ ത​ടാ​ക​ത്തി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രു​ടെ വീ​ടു​ക​ളി​ൽ നി​ന്നും കോ​ളേ​ജ്, ആ​ശു​പ​ത്രി​ക​ൾ ,മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ഉ​ള്ള മ​ലി​ന​ജ​ല​വും മാ​ലി​ന്യ​ങ്ങ​ളും ഒ​ഴു​കി എ​ത്തു​ന്ന​തും ത​ടാ​ക​ത്തി​ലാ​ണ്.

ത​ടാ​ക​ത്തി​ൽ നി​ന്നും വി​വി​ധ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കു​ള്ള ജ​ലം ശു​ദ്ധീ​ക​രി​ച്ച ശേ​ഷം അ​ധി​ക​മാ​യി വ​രു​ന്ന മ​ലി​ന​ജ​ലം അ​ധി​കൃ​ത​ർ വീ​ണ്ടും ഒ​ഴു​ക്കു​ന്ന​തും ത​ടാ​ക​ത്തി​ലേ​ക്ക് ത​ന്നെ​യാ​ണ്.ഇ​ത് കൂ​ടാ​തെ​യാ​ണ് ത​ടാ​ക​തീ​ര​ത്ത് ന​ട​ക്കു​ന്ന കു​ന്ന് ഇ​ടി​പ്പും മ​ണ്ണെ​ടു​ക്ക​ലും മ​റ്റും.​

ഈ വി​ധ​ത്തി​ൽ ട​ൺ ക​ണ​ക്കി​ന് മ​ണ്ണാ​ണ് ത​ടാ​ക​ത്തി​ലേ​ക്ക് ഒ​ഴു​കി എ​ത്തു​ന്ന​ത്. സ്വാഭാ​വി​ക നീ​രു​റ​വ​ക​ൾ അ​ട​ഞ്ഞ് ത​ടാ​ക​ത്തി​ലെ ജ​ല​നി​ര​പ്പ് കു​റ​യാ​ൻ ഒ​രു പ്ര​ധാ​ന കാ​ര​ണം ഇ​താ​ണ്.ത​ടാ​ക​ത്തി​ന്‍റെ തീ​ര​ത്ത് പ​ട്ട​രു കു​ഴി എ​ന്ന ഭാ​ഗ​ത്ത് വ​ലി​യ കി​ണ​ർ നി​ർ​മ്മി​ച്ച് മ​ലി​ന​ജ​ലം ഇ​തി​ൽ കൊ​ണ്ട് വ​ന്ന് ഒ​ഴു​ക്കി ശു​ദ്ധീ​ക​രി​ച്ച ശേ​ഷം വീ​ണ്ടും ത​ടാ​ക​ത്തി​ലേ​ക്കൊ​ഴു​ക്കു​ന്ന ഒ​രു ബൃ​ഹ​ത് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചെങ്കി​ലും അ​ത് ഉ​പേ​ക്ഷി​ച്ച മ​ട്ടാ​ണ്.

Related posts