നിങ്ങൾക്കും തേന്നിയില്ലേ..! പിണറായി മോദി യുടെ ഫോട്ടോസ്റ്റാറ്റ്; ഭക്ഷ്യമന്ത്രി അരി നൽകാതെ ഗോഡൗണിൽ സൂക്ഷിക്കുയാളും

vd-satheeshanചേര്‍ത്തല: മുഖ്യമന്ത്രി പിണറായി വിജയന്‍ നരേന്ദ്രമോദിയുടെ ഫോട്ടോസ്റ്റാറ്റാണെന്ന് കെപിസിസി വൈസ്പ്രസിഡന്റ് വി.ഡി. സതീശന്‍. ഫുഡ് കോര്‍പറേഷന്‍റന്‍റെ ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന അരി റേഷന്‍കടകളില്‍ വിതരണം ചെയ്യുവാന്‍ കഴിയാതെപോയ ഭക്ഷ്യമന്ത്രി കേരള നാടിന് ആവശ്യമില്ലായെന്ന് സതീശന്‍ പറഞ്ഞു. യുഡിഎഫ് മധ്യമേഖലാ ജാഥയുടെ ചേര്‍ത്തലയില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനം കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു.

യുഡിഎഫ് സ്വാഗതസംഘം ചെയര്‍മാന്‍ സി.കെ. ഷാജിമോഹന്‍ അധ്യക്ഷത വഹിച്ചു. ജാഥ വൈസ്‌ക്യാപ്റ്റന്‍ അനൂപ് ജേക്കബ് എംഎല്‍എ, സി.പി. ജോണ്‍, എം. മുരളി, സി.ആര്‍. ജയപ്രകാശ്, എം. ലിജു, എ.എ. ഷുക്കൂര്‍, ബി. രാജശേഖരന്‍, ജോര്‍ജ് ജോസഫ്, എസ്. ശരത്, കെ.എന്‍. സെയ്തു മുഹമ്മദ്, എം.കെ. ജിനദേവ്, സി.വി. തോമസ്, ആര്‍. ശശിധരന്‍, ജോണി തച്ചാറ, കെ.ആര്‍. രാജേന്ദ്രപ്രസാദ്, ഐസക് മാടവന, സി.ഡി. ശങ്കര്‍, ടി. സുബ്രഹ്മണ്യദാസ്, നവപുരം ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിനു സമ്മാനര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡും വിതരണം ചെയ്തു.

Related posts