വെളിച്ചം സ്വപ്നങ്ങളിൽ മാത്രം..! മ​ണ്ണെ​ണ്ണ​ക്ക​യത്തുകാ​ർ​ക്ക് വൈ​ദ്യു​തി വെ​ളി​ച്ച​ത്തി​നു കാ​ട്ടു​ചോ​ല​യു​ടെ അ​ക​ലം; ഒ​രു മ​ര​ച്ചി​ല്ല​പോ​ലും മു​റി​ക്കാതെ വൈദ്യുതി എത്തുമെങ്കിലും നി​യ​മം മു​റു​കെ പി​ടി​ച്ച് വ​നം​വ​കു​പ്പ്

മം​ഗ​ലം​ഡാം: മ​ണ്ണെ​ണ്ണ​ക്ക​യ​ത്തെ താ​മ​സ​ക്കാ​ർ​ക്ക് വൈ​ദ്യു​തി വെ​ളി​ച്ച​ത്തി​ന് ഒ​രു കാ​ട്ടു​ചോ​ല​യു​ടെ അ​ക​ലം. ഒ​രു പോ​സ്റ്റ് സ്ഥാ​പി​ക്കാ​ൻ വ​നം​വ​കു​പ്പ് അ​നു​വ​ദി​ച്ചാ​ൽ മ​റു​ക​ര​യി​ലു​ള്ള പ​തി​നൊ​ന്നു വീ​ട്ടു​കാ​ർ​ക്ക് വൈ​ദ്യു​തി വെ​ളി​ച്ച​മാ​കും. ഈ ​പോ​സ്റ്റ് സ്ഥാ​പി​ക്കാ​ൻ ഒ​രു മ​ര​ച്ചി​ല്ല​പോ​ലും മു​റി​ക്കേ​ണ്ട​തി​ല്ല. തു​റ​സാ​യ സ്ഥ​ല​ത്തു​കൂ​ടി ലൈ​ൻ വ​ലി​ച്ചു ക​റ​ന്‍റ് കൊ​ടു​ക്കാ​വു​ന്ന​താ​ണ്.

എ​ന്നാ​ൽ മ​നു​ഷ്യ​ത്വ സ​മീ​പ​ന​ത്തേ​ക്കാ​ൾ നി​യ​മം മു​റു​കെ പി​ടി​ച്ച് വ​നം​വ​കു​പ്പ് അ​ര​നൂ​റ്റാ​ണ്ടോ​ള​മാ​യി താ​മ​സി​ച്ചു​വ​രു​ന്ന മ​ല​യോ​ര​വാ​സി​ക​ളെ ക​ഷ്ട​പ്പെ​ടു​ത്തു​ന്ന​തു തു​ട​രു​ക​യാ​ണ്. വൈ​ദ്യു​തി വെ​ളി​ച്ച​വും വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ളും ടി​വി​യു​മെ​ല്ലാം ഇ​ന്നും ഇ​വി​ട​ത്തെ താ​മ​സ​ക്കാ​ർ​ക്ക് സ്വപ്​നം മാ​ത്രം.

മൊ​ബൈ​ൽ ഫോ​ണ്‍ ചാ​ർ​ജ് ചെ​യ്യാ​ൻ​ത​ന്നെ ദൂ​രെ​യു​ള്ള ബ​ന്ധു​വീ​ടു​ക​ളോ പ​രി​ച​യ​ക്കാ​രു​ടെ വീ​ടു​ക​ളോ ആ​ശ്ര​യി​ക്ക​ണം. വ​നം​വ​കു​പ്പി​ന്‍റെ ത​ട​സം​മൂ​ലം വൈ​ദ്യു​തി​യെ​ത്താ​ൻ വൈ​ക​രു​തെ​ന്ന് മം​ഗ​ലം​ഡാം ക​രി​ങ്ക​യ​ത്ത് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്ക​വേ മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് വ​നം​മ​ന്ത്രി രാ​ജു പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും അ​തെ​ല്ലാം പൊ​ള്ള​യാ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​യി മാ​റി.

Related posts