ഇതിഹാസം തന്നെ! സച്ചിന്‍ ഒരു ഗ്രാമം കൂടി ദത്തെടുത്തു; ലക്ഷ്യം സമ്പൂര്‍ണ്ണ വികസനം

_6ae7e3ee-f29b-11e6-bee8-7b74d3637aa8ക്രിക്കറ്റ് ഇതിഹാസവും രാജ്യസഭാ എംപിയുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മഹാരാഷ്ട്രയില്‍ ഒരു ഗ്രാമം കൂടി ദത്തെടുത്തു. ഒസമനാബാദ് ജില്ലയിലെ ഡോന്‍ജ ഗ്രാമമാണ് സന്‍സാദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതി പ്രകാരം ഏറ്റെടുത്തത്. നാലു കോടിയുടെ വികസന പദ്ധതികള്‍ ഗ്രാമത്തില്‍ നടത്താനാണ് തീരുമാനം. പുതിയ സ്‌കൂള്‍, എല്ലാ വീടുകളിലേക്കുമുള്ള ജലവിതരണ പദ്ധതി, കോണ്‍ക്രീറ്റ് റോഡ്, അഴുക്കുചാലുകള്‍ തുടങ്ങിയവ പുതിയതായി ഗ്രാമത്തില്‍ നിര്‍മിക്കാനാണ് തീരുമാനം.

നേരത്തെ സച്ചിന്‍ ആന്ധ്രപ്രദേശിലെ ഗുഡൂരിനടുത്തുള്ള പുട്ടമരാജുവാരി കാന്‍ഡ്രിഗ ഗ്രാമം ദത്തെടുത്തിരുന്നു. പുട്ടമരാജുവാരി ഗ്രാമവാസികളുടെ ജീവിത നിലവാരം തന്നെ മാറ്റിമറിച്ചതിന് ശേഷമാണ് സച്ചിന്‍ പുതിയ ഗ്രാമത്തിന്റെ വികസനം സ്വയം ഏറ്റെടുത്തിരിക്കുന്നത്. സച്ചിന്‍ ഗ്രാമം ഏറ്റെടുത്തതിന്‌ശേഷം അഞ്ച് പ്രത്യേക ഗ്രാമസഭകള്‍ കൂടുകയും, പ്രാഥമിക തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തു. 610 വീടുകളുള്ള ഗ്രാമത്തില്‍ 400ലധികം വീടുകളിലും ശൗചാലയങ്ങളില്ല. ബാങ്കിംഗ് മേഖലയിലുള്ള ആളുകളുടെ അറിവ് വര്‍ദ്ധിപ്പിക്കുക എന്ന ദൗത്യവും കൂടി ഏറ്റെടുക്കാനാണ് പദ്ധതി.

Related posts