കുമരകം റോഡിൽ പാറപ്പാടത്ത് ടിപ്പറും സ്കൂൾ ബസും കൂട്ടിയിടിച്ചു  ഏഴു പേർക്ക് പരിക്ക്; ഫയർഫോഴ്സെത്തി  ടി​പ്പ​റി​ന്‍റെ ഡോ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ഡ്രൈ​വ​റെ  രക്ഷപ്പെടുത്തിയത്

കോ​ട്ട​യം: കോ​ട്ട​യം-​കു​മ​ര​കം റോ​ഡി​ൽ താ​ഴ​ത്ത​ങ്ങാ​ടി​ക്ക് സ​മീ​പം പാ​റ​പ്പാ​ട​ത്ത് ടി​പ്പ​റും പ​യ്യ​പ്പാ​ടി ജി​സാ​റ്റി​ന്‍റെ സ്കൂ​ൾ ബ​സും കൂ​ട്ടി​യി​ടി​ച്ച് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ടി​പ്പ​ർ ഡ്രൈ​വ​ർ ചെ​ങ്ങ​ളം സ്വ​ദേ​ശി രാ​ജേ​ഷി​നെ (44) മെ​ഡി​ക്ക​ൽ ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബ​സ് ഡ്രൈ​വ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ടീ​ച്ച​ർ​മാ​ർ​ക്കും പ​രി​ക്കു​ണ്ട്.

ടീ​ച്ച​ർ​മാ​രാ​യ ഇ​ല്ലി​ക്ക​ൽ സ്വ​ദേ​ശി സീ​ന, പ്ര​സീ​ജ, വി​ദ്യാ​ർ​ഥി​ക​ളാ​യ ശ്രീ​ല​ക്ഷ്മി, മി​നി, ര​ശ്മി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്. ഇ​വ​രെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​മു​ണ്ടാ​കു​ന്പോ​ൾ പ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ ബ​സി​ലു​ണ്ടാ​യി​രു​ന്നുള്ളൂവെന്നു പ​റ​യു​ന്നു. മ​റ്റു​ള്ള​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

ഇ​ന്നു രാ​വി​ലെ 8.15നായിരുന്നു അ​പ​ക​ടം. എം​സാ​ൻഡ് ക​യ​റ്റി കു​മ​ര​കം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടി​പ്പ​ർ എ​തി​രേ വ​ന്ന പ​യ്യ​പ്പാ​ടി ജി​സാ​റ്റി​ന്‍റെ ബ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കോ​ട്ട​യം -കു​മ​ര​കം റൂ​ട്ടി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ചു.

അ​പ​ക​ട​മ​റി​ഞ്ഞ​യു​ട​ൻ എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ടി​പ്പ​റി​ന്‍റെ ഡോ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ഡ്രൈ​വ​റെ പു​റ​ത്തി​റ​ക്കി​യ​ത്. എം സാൻഡ് ലോ​റി​യി​ൽ നി​ന്ന് റോ​ഡി​ലേ​ക്കു വീ​ണതിനാൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. പി​ന്നീ​ട് ഫ​യ​ർ​ഫോ​ഴ്സ് വെ​ള്ള​മൊ​ഴി​ച്ച് ക​ഴു​കി ക​ള​ഞ്ഞാ​ണ് ഗ​താ​ഗ​തം പു​നഃസ്ഥാ​പി​ച്ച​ത്.

Related posts