വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ൽ അ​ശ്ലീ​ല സ​ന്ദേ​ശം ! ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ലെ മേ​യ​ർ​ക്കും സി​പി​എം കൗ​ൺ​സി​ല​ർ​ക്കു​മെ​തി​രേ യു​ഡി​എ​ഫ് പ​രാ​തി ന​ല്കും

ക​ണ്ണൂ​ർ: മേ​യ​ർ ഇ.​പി. ല​ത അ​ഡ്മി​നാ​യ കോ​ർ​പ​റേ​ഷ​ന്‍റെ വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ൽ അ​നാ​ശാ​സ്യം പ​രാ​മ​ർ​ശി​ക്കു​ന്ന ശ​ബ്ദം സ​ന്ദേ​ശം പോ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ൽ സി​പി​എം കൗ​ൺ​സ​ല​റി​നെ​തി​രേ​യും മേ​യ​ർ​ക്കു​മെ​തി​രേ​യും നി​യ​മ ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കാ​ൻ യു​ഡി​എ​ഫ് തീ​രു​മാ​നം. യു​ഡി​എ​ഫ് ക​ണ്ണൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ​യും കോ​ർ​പ​റേ​ഷ​നി​ലെ യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രെ​യും അ​ടി​യ​ന്തി​ര യോ​ഗം ഇ​ന്ന​ലെ ചേ​ർ​ന്നി​രു​ന്നു.

ശ​ബ്ദ​സ​ന്ദേ​ശം പോ​സ്റ്റു​ചെ​യ്ത സി​പി​എം നേ​താ​വാ​യ കൗ​ൺ​സി​ല​ർ​ക്കും ഗ്രൂ​പ്പ് അ​ഡ്മി​നാ​യ മേ​യ​ർ​ക്കു​മെ​തി​രേ ഇ​ന്ന് ടൗ​ൺ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. ഒ​രാ​ളു​ടെ സ്വ​കാ​ര്യ ഫോ​ൺ സം​ഭാ​ഷ​ണം ചോ​ർ​ത്തി കു​ടും​ബ​ബ​ന്ധം ത​ക​ർ​ക്കു​ന്ന വി​ധ​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചെ​ന്നാ​ണ് യു​ഡി​എ​ഫ് ഉ​ന്ന​യി​ക്കു​ന്ന പ​രാ​തി.

കോ​ർ​പ​റേ​ഷ​നി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി കൗ​ൺ​സി​ലേ​ഴ്സ് എ​ന്ന പേ​രി​ലാ​യി​രു​ന്നു ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യ​ത്. ഒ​രു ജ​ന​പ്ര​തി​നി​ധി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഇ​ല്ലാ​തെ ചെ​യ്ത ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​മാ​ണ് കൗ​ൺ​സി​ല​ർ ചെ​യ്ത​തെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ വാ​ദം.

ഇ​ക്കാ​ര്യ​ത്തി​ൽ മേ​യ​ർ ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റി​യി​ല്ലെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​യു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മേ​യ​ർ​ക്കും സ​ന്ദേ​ശം പോ​സ്റ്റു​ചെ​യ്ത ഐ​ടി ആ​ക്ട് ബാ​ധ​ക​മാ​കു​ന്ന​വി​ധം പ​രാ​തി ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. പ്ര​ച​രി​പ്പി​ച്ച സ​ന്ദേ​ശം അ​ശ്ലീ​ല സ്വ​ഭാ​വ​മു​ള്ള​തെ​ന്നാ​ണ് മ​റ്റൊ​രു വാ​ർ​ത്ത. സ്ത്രീ​ക​ൾ അ​ട​ങ്ങു​ന്ന ഗ്രൂ​പ്പി​ലേ​ക്കാ​ണ് ഇ​ത് പോ​സ്റ്റ് ചെ​യ്ത​ത്. അ​തി​നാ​ൽ യു​ഡി​എ​ഫ് വ​നി​താ കൗ​ൺ​സി​ല​റെ​കൊ​ണ്ട് പ​രാ​തി കൊ​ടു​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.

Related posts