തിരുവനന്തപുരം: സ്കൂൾ പ്രവേശനോത്സവത്തിനിടെ കുട്ടികൾക്ക് മിഠായി എറിഞ്ഞു നൽകി വി. മുരളീധരൻ എംഎൽഎയുടെ നടപടി വിവാദത്തിൽ.
തിരുവനന്തപുരത്ത് അംബേദ്കർ മെമ്മോറിയൽ സ്കൂളിൽ നടന്ന ചടങ്ങിലാണ് വിവാദ സംഭവം ഉണ്ടായത്. കുട്ടികളുടെ കൈകളിൽ മിഠായി കൊടുക്കുന്നതിന് പകരം മേശപ്പുറത്തേക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു എംഎൽഎ. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ നടപടി വിവാദത്തിലെത്തിയത്.
എംഎൽഎയുടെ നടപടിയെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുൻമന്ത്രി വി. ശിവൻകുട്ടി. ഇത് തികച്ചും ഹീനമായ പ്രവൃത്തിയാണെന്നും കൊച്ചു കുഞ്ഞുങ്ങളോട് ഇത്തരത്തിൽ പെരുമാറാൻ ബിജെപിക്കേ കഴിയൂ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൊതുപ്രവർത്തകർ പുലർത്തേണ്ട മാന്യത കുട്ടികളോട് കാട്ടിയില്ലെന്ന രീതിയിൽ വലിയ വിമർശനമാണ് ഈ സംഭവത്തിൽ ബിജെപിക്കെതിരെ ഉയരുന്നത്.
