നെ​ടു​മ​ങ്ങാ​ട്ടെ ഒ​ന്ന​ര വ​യ​സു​കാ​ര​ന്‍റെ മ​ര​ണം; അ​മ്മ​യ്ക്കെ​തി​രേ പ്രേ​ര​ണാ​കു​റ്റം ചു​മ​ത്തും

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് പ​ന​വൂ​രി​ലെ ഒ​ന്ന​ര വ​യ​സു​കാ​ര​ന്‍റെ മ​ര​ണ​ത്തി​ൽ കു​ഞ്ഞി​ന്‍റെ അ​മ്മ​യ്ക്കെ​തി​രേ പ്രേ​ര​ണാ​കു​റ്റം ചു​മ​ത്തും. ര​ണ്ടാ​ന​ച്ഛ​നാ​യ അ​ഷ്‌​ക​ർ കു​ഞ്ഞി​നെ മ​ർ​ദി​ച്ച​ത് അ​മ്മ അ​ഖി​ല​യു​ടെ അ​റി​വോ​ടെ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. കു​ഞ്ഞി​ന്‍റെ ര​ണ്ടാ​ന​ച്ഛ​നാ​യ അ​ഷ്‌​ക​റി​നെ​തി​രെ കൊ​ല​പാ​ത​കം, കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മം, എ​സ്‌​സി/ എ​സ്‌​ടി അ​തി​ക്ര​മം ത​ട​യ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തും.

അ​ഖി​ല​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ കു​ഞ്ഞ് ത​ട​സ​മാ​ണെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് അ​ഷ്‌‌​ക​ർ ദി​വ​സ​ങ്ങ​ളോ​ളം അ​തി​ക്രൂ​ര​മാ​യി കു​ഞ്ഞി​നെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. കു​ഞ്ഞ് മ​രി​ച്ച ദി​വ​സം നൃ​ത്ത​പ​രി​പാ​ടി​ക്കാ​യി നാ​ഗ​ർ​കോ​വി​ലി​ലാ​യി​രു​ന്നു അ​ഖി​ല. ഇ​ത് കൊ​ല​യ്ക്ക് സൗ​ക​ര്യ​മൊ​രു​ക്കാ​നാ​ണോ​യെ​ന്ന് പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്താ​നാ​യി അ​ഷ്‌​ക​ർ മാ​സ​ങ്ങ​ൾ നീ​ണ്ട ആ​സൂ​ത്ര​ണം ന​ട​ത്തി​യെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. അ​ഷ്‌​ക​ർ കു​ഞ്ഞി​നെ വീ​ടി‌​ന്‍റെ പ​ടി​ക്കെ​ട്ടി​ൽ ത​ള്ളി​യി​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ര​ണ്ട് കൈ​ക​ളും ഒ​ടി​ഞ്ഞ​ത്. എ​ന്നാ​ൽ സൈ​ക്കി​ളി​ൽ നി​ന്നു​വീ​ണ് പ​രി​ക്കേ​റ്റു​വെ​ന്നാ​ണ് അ​ഷ്‌​ക​റും അ​ഖി​ല​യും എ​ല്ലാ​വ​രോ​ടും പ​റ​ഞ്ഞ​ത്.

ആ​ശു​പ​ത്രി​യി​ൽ നി​ന്ന് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ അ​ഷ്‌​ക​ർ പ്ളാ​സ്റ്റ​ർ അ​ഴി​ച്ചു​മാ​റ്റി. തു​ട​ർ​ന്ന് കു​ഞ്ഞ് വേ​ദ​നി​ച്ചു​ക​ര​ഞ്ഞ​പ്പോ​ൾ മ​ർ​ദി​ച്ചു. മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ഇ​യാ​ൾ കു​ഞ്ഞി​നെ ഒ​റ്റ​യ്ക്ക് സ​ൺ​ഷേ​ഡി​ൽ നി​ർ​ത്തി​യി​രു​ന്നു. ആ​ളു​ക​ൾ ശ്ര​ദ്ധി​ച്ച​തോ​ടെ​യാ​ണ് മാ​റ്റി​യ​തെ​ന്ന് അ​യ​ൽ​വാ​സി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts

Leave a Comment