കുട്ടി കമിതാക്കളുടെ തന്ത്രങ്ങള്‍! വിദ്യാര്‍ഥിനികള്‍ ഊരുചുറ്റുന്നത് സ്കൂള്‍ യൂണിഫോമിനു പുറമേ പര്‍ദ ധരിച്ച്; പിടികൂടിയത് ആറു ജോഡി കമിതാക്കളെ

lovers

കണ്ണൂര്‍: പിങ്ക് പട്രോളിംഗ് സംഘം നടത്തിയ പരിശോധനയില്‍ ഇന്നലെ കണ്ണൂര്‍ നഗരത്തില്‍ പരിസരങ്ങളില്‍ നിന്നും കമിതാക്കളെ പിടികൂടി. പയ്യാന്പലം, ബേബി ബീച്ച്, ഗസ്റ്റ് ഹൗസ് പരിസരം, കണ്ണൂര്‍ കോട്ട എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കുട്ടി കമിതാക്കളെ പിടികൂടിയത്.

സ്കൂള്‍ യൂണിഫോമിനു പുറമെ പര്‍ദയിട്ടാണ് പെണ്‍കുട്ടികള്‍ കാമുകന്‍മാരുടെ കൂടെ സല്ലപിക്കാന്‍ എത്തുന്നത്. ഇന്നലെ നടത്തിയ പരിശോധനയില്‍ 12 പേരെ പോലീസ് പിടികൂടി. ഇതില്‍ ഭൂരിഭാഗം പേരും സ്കൂള്‍ വിദ്യാര്‍ഥിനികളാണ്. പ്ലസ്ടുവിന് പഠിക്കുന്ന വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയതിന് ശേഷമാണ് വിട്ടയച്ചത്. എല്ലാം ദിവസവും പിങ്ക് പട്രോളിംഗ് സംഘം പരിശോധന നടത്തുന്നുണ്ട്.

Related posts