പ്ര​മു​ഖ അ​ഭി​ന​യ പ​രി​ശീ​ല​ക​കൻ സൗ​ര​വ് സ​ച്ദേ​വ്  ദുൽഖറിനെക്കുറിച്ച് പറഞത്


പ്രേ​ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട ന​ട​നാ​ണ് ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ൻ. വ്യ​ത്യ​സ്ത​മാ​യ അ​ഭി​ന​യ ശൈ​ലി​യി​ലൂ​ടെ ത​ന്‍റേ​താ​യ സ്ഥാ​നം ക​ണ്ടെ​ത്തി​യ ദു​ല്‍​ഖ​ര്‍ ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക്, ഉ​ള്‍​പ്പ​ടെ നി​ര​വ​ധി ഭാ​ഷ​ക​ളി​ലാ​യി നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു ക​ഴി​ഞ്ഞു.

ഇ​പ്പോ​ഴി​താ ദു​ല്‍​ഖ​റി​നെ കു​റി​ച്ച്‌ ബോ​ളി​വു​ഡി​ലെ പ്ര​മു​ഖ അ​ഭി​ന​യ പ​രി​ശീ​ല​ക​നാ​യ സൗ​ര​വ് സ​ച്ദേ​വ് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്.

ദു​ല്‍​ഖ​റി​ന്‍റെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റ സ​മ​യ​ത്ത് താ​ര​ത്തെ ട്രെ​യി​ന്‍ ചെ​യ്തെ​ടു​ത്ത​ത് സൗ​ര​വ് ആ​യി​രു​ന്നു. ഇ​ന്ത്യ​ന്‍ എ​ക്സ്പ്ര​സ് ഡോ​ട്ട് കോ​മി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സൗ​ര​വ്.

ദു​ല്‍​ഖ​ര്‍ വ​ള​രെ ശാ​ന്ത​നാ​യ ഒ​രു വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു. ഒ​രു​പാ​ട് സം​സാ​രി​ക്കു​ന്ന പ്ര​കൃ​ത​മ​ല്ല, പ​ക്ഷേ ന​ല്ല നി​രീ​ക്ഷ​ണ​പാ​ട​വ​മു​ണ്ട്. അ​വ​ന്‍ കാ​ര്യ​ങ്ങ​ള്‍ ക​ണ്ട് മ​ന​സി​ലാ​ക്കി പ​ഠി​ക്കും.

ഒ​രി​ക്ക​ലും ആ​രെ കു​റി​ച്ചും മോ​ശ​മാ​യി സം​സാ​രി​ക്കി​ല്ല, എ​ല്ലാ​വ​രു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ള്‍ കേ​ള്‍​ക്കും. ഒ​രു​പ​ക്ഷേ അ​വ​ന്‍ വ​ള​ര്‍​ന്നു വ​ന്ന ലോ​കം, അ​വ​നെ വ​ള​ര്‍​ത്തി​യെ​ടു​ത്ത രീ​തി ഒ​ക്കെ അ​ങ്ങ​നെ​യാ​വാം.

ആ​ക്ര​മോ​ത്സു​ക​ത​യ​ല്ല, ശാ​ന്ത​ത​യാ​ണ് അ​യാ​ളു​ടെ മു​ഖ​മു​ദ്ര. ഒ​രി​ക്ക​ലും നി​ഷ്‌​ക്രി​യ​നാ​യി ഇ​രി​ക്കി​ല്ല, സ​ജീ​വ​മാ​യി അ​ഭി​ന​യി​ക്കാ​ന്‍ ത​യാ​റാ​യി ആ​ള്‍ ഇ​രി​പ്പു​ണ്ടാ​വു​വെ​ന്നും സൗ​ര​വ് പ​റ​ഞ്ഞു.

-പി​ജി

Related posts

Leave a Comment