നാ​ലാ​മൂ​ഴ​ത്തി​ൽ സ്വ​പ്ന​നേ​ട്ടം! കേ​ര​ള​ത്തി​ൽ മു​ന്നി​ൽ മീ​ര; മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഫോ​ണി​ൽ വി​ളി​ച്ച് അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു

തൃ​ശൂ​ർ: സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ ജി​ല്ല​യു​ടെ അ​ഭി​മാ​ന​മാ​യി തി​രൂ​ർ സ്വ​ദേ​ശി മീ​ര നാ​യ​ർ. നാ​ലാം പ​രി​ശ്ര​മ​ത്തി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ ആ​റാം​റാ​ങ്ക് നേ​ടി​യാ​ണ് മീ​ര​യു​ടെ നേ​ട്ടം. സം​സ്ഥാ​ന​ത​ല​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന റാ​ങ്കാ​ണ് ഇ​ത്.

തി​രൂ​ർ പോ​ട്ടോ​ർ റോ​ഡി​ലെ ക​ണ്ണൂ​ർ വീ​ട്ടി​ൽ രാ​മ​ദാ​സ​ന്‍റെ​യും രാ​ധി​ക​യു​ടെ​യും മ​ക​ളാ​ണ്. എ​റ​ണാ​കു​ള​ത്താ​യി​രു​ന്നു സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​നം.

ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ബി​ടെ​ക് പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് സി​വി​ൽ സ​ർ​വീ​സി​നാ​യി പ​രി​ശ്ര​മി​ച്ച​ത്. പോ​ട്ടോ​ർ സി​ബി​എ​സ്ഇ സ്കൂ​ളി​ലാ​യി​രു​ന്നു പ്ല​സ്ടു വ​രെ പ​ഠ​നം.

റാ​ങ്ക് ജേ​താ​വി​നെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഫോ​ണി​ൽ വി​ളി​ച്ച് അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു. മ​ന്ത്രി കെ. ​രാ​ജ​ൻ, സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ, മു​ൻ റാ​ങ്ക് ജേ​താ​ക്ക​ളാ​യ ജി​ല്ലാ ക​ള​ക്ട​ർ ഹ​രി​ത വി. ​കു​മാ​ർ എ​ന്നി​വ​ർ വീ​ട്ടി​ൽ നേ​രി​ട്ടെ​ത്തി​യും സ്പീ​ക്ക​ർ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, മു​ൻ സ്പീ​ക്ക​ർ തേ​റ​ന്പി​ൽ രാ​മ​കൃ​ഷ്ണ​ൻ, സ​ബ് ക​ള​ക്ട​ർ രേ​ണു രാ​ജ് എ​ന്നി​വ​ർ ഫോ​ണി​ലും മീ​ര​യ്ക്ക് അ​നു​മോ​ദ​നം അ​റി​യി​ച്ചു.

Related posts

Leave a Comment