സ്കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി; ഫിറ്റ്നസ് പരിശോധന ഇതുവരെ പൂർത്തിയായില്ല

കോ​ട്ട​യം: സ്കൂ​ൾ തു​റ​ക്കാൻ ദിവസങ്ങൾ മാത്രം ബാ​ക്കി നി​ൽ​ക്കേ പൊ​തു​സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീകരി​ക്കുന്ന​തി​ൽ വീ​ഴ്ച​യെ​ന്ന് പ​രാ​തി. കോ​ട്ട​യം ജി​ല്ല​യി​ലെ സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ൻ​ജി​നിയ​ർ​മാ​രാ​ണ് സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ അ​വ​ധി​ക്കാ​ല​ത്ത് പ​രി​ശോ​ധി​ച്ച് സു​ര​ക്ഷാ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കേ​ണ്ട​ത്.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ അ​ത് മേ​യ് മാ​സ​ത്തി​ൽ ത​ന്നെ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​താ​ണ്. ജി​ല്ല​യി​ലെ ഇ​രു​ന്നൂ​റി​ലേ​റെ സ്കൂ​ളു​ക​ളി​ൽ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ന​ട​ന്നി​ട്ടി​ല്ല. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ൻ​ജി​നിയ​ർ​മാ​രു​ടെ മ​റ്റ് ജോ​ലി​ത്തി​ര​ക്കു​ കാ​ര​ണ​മാ​ണ് സ്കൂ​ൾ പ​രി​ശോ​ധ​ന ഇ​ഴ​യു​ന്ന​ത്. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന കെ​ടി​ട​ങ്ങ​ളും ഇ​തി​ൽ​പ്പെ​ടും.

സ്കൂ​ൾ ബ​സു​ക​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന, സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ​മാ​രു​ടെ പ​രി​ശീ​ല​നം, യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​രി​ശോ​ധ​ന എ​ന്നി​വ​യും പൂ​ർ​ത്തി​യാ​യി​ല്ല. ഓ​ട്ടോ​റി​ക്ഷ​ക​ൾ ഉ​ൾ​പ്പെ​ടെ കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന ക​രാ​ർ വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധ​ന​യു​ടെ പ​രി​ധി​യി​ൽ വ​രേ​ണ്ട​താ​ണ്.

ജൂ​ണ്‍ ഒ​ന്നി​ന് സ്കൂ​ളു​ക​ൾ തു​റ​ക്കാ​നി​രി​ക്കെ ന​ഗ​ര​ങ്ങ​ളി​ലും സ്കൂ​ളു​ക​ൾ​ക്കു മു​ന്നി​ലും റോ​ഡ് സി​ഗ്ന​ലു​ക​ൾ വ​ര​യ്ക്കേ​ണ്ട​തു​ണ്ട്. സീ​ബ്രാ​ലൈ​നു​ക​ൾ മേ​യ് ര​ണ്ടാം വാ​രം വ​ര​യ്ക്കാ​ൻ നി​ർ​ദേ​ശ​മു​ണ്ടാ​യെ​ങ്കി​ലും മിക്കയിടത്തും വ​ര​ച്ചി​ട്ടി​ല്ല. മ​ഴ ശ​ക്ത​മാ​യ​തി​നാ​ൽ ലൈ​നു​ക​ൾ വ​ര​യ്ക്കു​ന്ന​ത് ദു​ഷ്ക​ര​മാ​ണെ​ന്ന് പൊതുമരാമത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

വ​രാ​നി​രി​ക്കു​ന്ന അ​തി​രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണാ​ൻ പോ​ലീ​സ് ത​ല​ത്തി​ൽ യോ​ഗ​ങ്ങ​ളും ന​ട​ന്നി​ട്ടി​ല്ല. ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ​യും ഹോം ​ഗാ​ർ​ഡി​ന്‍റെ​യും യോ​ഗം ഓ​രോ സ്റ്റേ​ഷ​നി​ലും വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ നി​ർ​ദേ​ശ​മു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ണ്‍​സ​ഷ​ൻ സം​ബ​ന്ധി​ച്ചും അ​വ്യ​ക്ത​ത തു​ട​രു​ന്നു.

മേ​യ് മു​ത​ൽ റെ​ഗു​ല​ർ ക്ലാ​സു​ക​ൾ തു​ട​ങ്ങി​യി​രി​ക്കെ ചി​ല​യി​ട​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്വ​കാ​ര്യ ബ​സു​ക​ൾ ക​ണ്‍​സ​ഷ​ൻ ന​ൽ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്. കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ക​ണ്‍​സ​ഷ​ൻ കാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചു തു​ട​ങ്ങി​യി​ട്ടി​ല്ല.

Related posts