സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ വൈകി; വിദ്യാർഥിയെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു; കുട്ടിയെ ഇരുത്തിയത് ഭംഗിയുള്ള തറയിലെന്ന് പ്രിൻസിപ്പൽ

തിരുവനന്തപുരം: ഫീസ് അടയ്ക്കാന്‍ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തിയതായി പരാതി. തിരുവന ന്തപുരം ആല്‍ത്തറ ജംഗ്ഷനിലെ ശ്രീ വിദ്യാധിരാജ ഹൈസ്‌കൂളിലാണ് സംഭവം.

ജനറല്‍ സയന്‍സ് പരീക്ഷ എഴുതുന്നതിനിടെ, എക്‌സാം ഹാളിലേക്ക് കടന്നുവന്ന പ്രിന്‍സിപ്പല്‍ ജയരാജ്.ആർ സ്‌കൂള്‍ മാസ ഫീസ് അടയ്ക്കാത്ത കുട്ടികളോട് എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഫീസ് അച്ഛനോടല്ലേ ചോദിക്കേണ്ടത് എന്ന കുട്ടി ചോദിച്ചെങ്കിലും ഇത് ചെവിക്കൊണ്ടില്ല.

പിന്നീട് കുട്ടിയെ തറയിലിരുത്തുകയായിരുന്നു. സംഭവമറിഞ്ഞ് കുട്ടിയുടെ പിതാവ് കാര്യം തിരക്കിയപ്പോള്‍ നല്ല ഭംഗിയു ള്ള തറയിലാണ് ഇരുത്തിയതെന്നായിരുന്നു പ്രിന്‍സിപ്പലിന്‍റെ മറുപടി.

സംഭവം വിവാദമായതോടെ പ്രിന്‍സിപ്പലിനെ തള്ളി മാനേജ്‌മെന്‍റ് രംഗത്തെത്തി. പ്രിന്‍സിപ്പലിന്‍റെ ഭാഗത്താണ് തെറ്റെന്ന് സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ കുട്ടിയുടെ അച്ഛനെ വിളിച്ച് അറിയിക്കുകയായിരുന്നു.

എന്നാല്‍ കുട്ടിയെ സ്‌കൂള്‍ മാറ്റുമെന്ന നിലപാടിലാണ് രക്ഷിതാക്കള്‍. സംഭവം വാര്‍ത്തയായതോടെ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ മാനേജ്‌മെന്‍റ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും മാനേജ്‌മെന്‍റ് വ്യക്തമാക്കി.

Related posts

Leave a Comment