കൈ​ക്കു​ഞ്ഞു​മാ​യി ഹെ​ലി​കോ​പ്റ്റ​റി​ൽ നി​ന്നി​റ​ങ്ങ​വെ കാ​ൽ​വ​ഴു​തി, യു​എ​സ് ര​ണ്ടാം പ്ര​ഥ​മ വ​നി​ത ഉ​ഷ വാ​ൻ​സ് ; ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്! വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു

അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സി​ന്‍റെ ഭാ​ര്യ​യും യു​എ​സ് ര​ണ്ടാം പ്ര​ഥ​മ വ​നി​ത​യു​മാ​യ ഉ​ഷ വാ​ൻ​സ്, കൈ​ക്കു​ഞ്ഞു​മാ​യി ഹെ​ലി​കോ​പ്റ്റ​റി​ൽ നി​ന്നി​റ​ങ്ങ​വെ കാ​ലി​ട​റി വീ​ഴാ​ൻ ആ​ഞ്ഞു. ഒ​ൻ​പ​ത് ആ​ഴ്ച മാ​ത്രം പ്രാ​യ​മു​ള്ള മ​ക​ൻ അ​ല​ക് നീ​ൽ വാ​ൻ​സി​നെ ശ​രീ​ര​ത്തോ​ട് ചേ​ർ​ത്തു​വെ​ക്കു​ന്ന ബേ​ബി ക​രി​യ​റി​ൽ ചു​മ​ന്നു​കൊ​ണ്ട് വ​രി​കെ​യാ​ണ് ഈ ​അ​പ​ക​ട​ക​ര​മാ​യ നി​മി​ഷം ഉ​ണ്ടാ​യ​ത്.

മേ​രി​ലാ​ൻ​ഡി​ലെ ജോ​യി​ന്‍റ് ബേ​സ് ആ​ൻ​ഡ്രൂ​സി​ൽ തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം. ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ പ​ട​വു​ക​ൾ ഇ​റ​ങ്ങു​ന്ന​തി​നി​ടെ താ​ഴ​ത്തെ പ​ടി​യി​ൽ കാ​ൽ തെ​റ്റി​യ ഉ​ഷ, വേ​ഗ​ത്തി​ൽ കൈ​വ​രി​യി​ൽ പി​ടി​ച്ച് സ്വ​യം ബാ​ല​ൻ​സ് ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മ​ക​ന് കു​ഴ​പ്പ​മൊ​ന്നു​മി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്തു.

ഉ​ഷ​യ്ക്ക് പി​ന്നാ​ലെ നാ​ല് വ​യ​സു​കാ​രി​യാ​യ മ​ക​ൾ മി​റാ​ബെ​ലി​നെ​യും എ​ടു​ത്തു​കൊ​ണ്ട് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സും താ​ഴേ​ക്കി​റ​ങ്ങി. എ​ന്നാ​ൽ ഭാ​ര്യ​യ്ക്ക് കാ​ൽ​വ​ഴു​തി​യ​ത് അ​ദ്ദേ​ഹം ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്ന് കു​ടും​ബം ഒ​ന്നാ​യി അ​ലാ​സ്ക​യി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി കാ​ത്തി​രു​ന്ന പ്ര​ത്യേ​ക വി​മാ​ന​ത്തി​ലേ​ക്ക് ന​ട​ന്നു​നീ​ങ്ങി.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഈ ​വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. സം​ഭ​വ​സ​മ​യ​ത്ത് അ​ടു​ത്തു​ണ്ടാ​യി​രു​ന്ന സു​ര​ക്ഷാ ജീ​വ​ന​ക്കാ​രോ ഉ​ദ്യോ​ഗ​സ്ഥ​രോ ഉ​ഷ​യെ സ​ഹാ​യി​ക്കാ​ൻ മു​ന്നോ​ട്ടു​വ​ന്നി​ല്ലെ​ന്ന വി​മ​ർ​ശ​ന​വും ഉ​യ​രു​ന്നു​ണ്ട്.

വ​രാ​നി​രി​ക്കു​ന്ന യു​എ​സ് ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി മേ​രി പെ​ൽ​റ്റോ​ള​യ്‌​ക്കെ​തി​രെ മ​ത്സ​രി​ക്കു​ന്ന റി​പ്പ​ബ്ലി​ക്ക​ൻ സെ​ന​റ്റ​ർ ഡാ​ൻ സ​ള്ളി​വ​ന് വേ​ണ്ടി പ്ര​ചാ​ര​ണം ന​ട​ത്താ​നാ​ണ് വാ​ൻ​സും കു​ടും​ബ​വും അ​ലാ​സ്ക​യി​ലേ​ക്ക് തി​രി​ഞ്ഞ​ത്.

 

 

Related posts

Leave a Comment