സഞ്ജിത്തിനെയും അഭിമന്യുവിനെയും കൊന്നത് ഒരേ സംഘം ? പിണറായി പോലീസിന് തീവ്രവാദ സംഘടനയുമായി ബന്ധമെന്ന് തെഹല്‍ക്ക മുന്‍ എഡിറ്റര്‍ മാത്യു സാമുവല്‍…

പാലക്കാട്ട് ആര്‍എസ്എസ് പ്രവര്‍ത്തന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ യഥാര്‍ഥ കൊലയാളികളെ കേരളാ പോലീസ് പിടിക്കുമോയെന്ന ചോദ്യമാണ് ഇപ്പോള്‍ പല കോണുകളില്‍ നിന്നും ഉയരുന്നത്.

മഹാരാജാസ് കോളേജില്‍ തീവ്രവാദ സംഘടനയാല്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെയും സഞ്ജിത്തിനെയും കൊലപ്പെടുത്തിയത് ഒരേ സംഘമാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്.

മാത്രമല്ല അഭിമന്യു കേസില്‍ യഥാര്‍ഥ പ്രതികളെ രക്ഷിച്ചുള്ള അട്ടിമറി നടന്നോയെന്നും സംശയം ഉടലെടുക്കുകയാണ്. ഈ അവസരത്തില്‍ ശ്രദ്ധേയമാവുകയാണ് തെലല്‍ക്ക മുന്‍ എഡിറ്റര്‍ മാത്യു സാമുവലിന്റെ പ്രസ്താവന.

മഹാരാജാസ് കോളേജില്‍ എസ്ഡിപിഐ തീവ്രവാദികള്‍ കൊന്ന എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കേസിലും യഥാര്‍ത്ഥ പ്രതികള്‍ പിടിക്കപ്പെട്ടില്ലെന്ന് മാത്യു വെളിപ്പെടുത്തി.

കേസ് അന്വേഷിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെയാണ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

കേസിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോകുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ സന്ദേശം വന്നുവെന്നും അവരെ അറസ്റ്റ് ചെയ്യേണ്ട എന്നായിരുന്നു ആ ഉദ്യോഗസ്ഥന്‍ പറഞ്ഞതെന്നും മാത്യുവിന്റെ കുറിപ്പില്‍ പറയുന്നു.

”ഇന്ന് അദ്ദേഹം എനിക്കൊരു മെസ്സേജ് അയച്ചു അഭിമന്യു വധക്കേസിലെ പിന്നാമ്പുറത്ത് ഉള്ള യഥാര്‍ത്ഥ പ്രതികള്‍, അറസ്റ്റ് ചെയ്യപ്പെട്ടില്ല, അതേപോലെ ആയിരിക്കും പാലക്കാട് കൊലപാതകത്തിലെ പ്രതികളെയും ഒന്നും ചെയ്യാന്‍ പോകുന്നില്ല” മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.

മാത്യു സാമുവലിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം-

കോവിഡിന് മുമ്പ് കേരള പൊലീസിലെ ഒരു ഓഫീസര്‍, ഒരു യാദൃശ്ചികമായ കൂടിക്കാഴ്ച നടത്തി എന്റെ ഒരു സുഹൃത്ത് ആണ് ഇദ്ദേഹത്തെ പരിചയപ്പെടുത്തിയത്. അഭിമന്യു കേസ് അന്വേഷിച്ച ടീമില്‍ ഉണ്ടായിരുന്നു, അദ്ദേഹം കോളജില്‍ പഠിച്ചപ്പോള്‍ അയാള്‍ എസ്എഫ്‌ഐകാരനായിരുന്നു, കോളേജ് യൂണിയന്‍ ഇലക്ഷനില്‍ മത്സരിച്ചിട്ടുണ്ട് ഇപ്പോഴും ഒരു ഇടതുപക്ഷ അനുഭാവി…!

ഈ കേസിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോകുന്ന ഒരു മണിക്കൂര്‍ മുമ്പ് സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫോണ്‍ സന്ദേശം വരുന്നു അവരെ അറസ്റ്റ് ചെയ്യേണ്ട…! ഇന്ന് അദ്ദേഹം എനിക്കൊരു മെസ്സേജ് അയച്ചു അഭിമന്യു വധക്കേസിലെ പിന്നാമ്പുറത്ത് ഉള്ള യഥാര്‍ത്ഥ പ്രതികള്‍, അറസ്റ്റ് ചെയ്യപ്പെട്ടില്ല, അതേപോലെ ആയിരിക്കും പാലക്കാട് കൊലപാതകത്തിലെ പ്രതികളെയും ഒന്നും ചെയ്യാന്‍ പോകുന്നില്ല…!

ഒരുകാര്യം വ്യക്തമായി പറയാം പിണറായി സര്‍ക്കാരിന്റെ പൊലീസ് മത തീവ്രവാദ സംഘടനയുമായിട്ടുള്ള അവിഹിത ബന്ധം കേരളത്തെ നാശത്തിലേക്ക് നയിക്കും…! അഭിമന്യു എന്ന് സഖാവ് കൊല്ലപ്പെട്ടു ആ പയ്യന്റെ പേരില്‍ പിരിച്ച പണം…! അതാണ് ഒരിക്കല്‍ പിണറായി വിജയന്‍ പറഞ്ഞത്,ഈ പാര്‍ട്ടിയെ പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല…!

ഇതേ സമയം സഞ്ജിത്തിന്റെ കൊലപാതകക്കേസില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചന. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എസ്ഡിപിഐ കേന്ദ്രങ്ങള്‍ സംശയ ദൃഷ്ടിയിലാണ്.

കോയമ്പത്തൂരില്‍ നിന്നുള്ള സംഘമാണോ കൊലപാതകം നടത്തിയതെന്ന് പരിശോധിക്കും. ഉക്കടം, കരിമ്പുടക്ക എന്നിവടങ്ങളില്‍ നിന്നുള്ള സംഘമാണ് സംഭവത്തിന് പിന്നില്‍ എന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ട്.

കേസില്‍ മൂന്ന്‌പേരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. മൂന്ന്‌പേരെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇവര്‍ക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ സഞ്ചരിച്ച വഴികളികളിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു.

പെരുവമ്പ് വരെയുള്ള പത്തിലേറെ കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതികള്‍ സഞ്ചരിച്ച വെള്ള മാരുതി 800 കാര്‍ പതിഞ്ഞു. എന്നാല്‍ നമ്പര്‍ മാത്രം ലഭിച്ചില്ല.

സംഭവം നടന്ന മമ്പറത്ത് പ്രതികളെത്തിയത് തിങ്കളാഴ്ച 8.58 ന് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവ സ്ഥലത്തുനിന്നും ഒരു കിലോമീറ്ററില്‍ താഴെയുള്ള ഉപ്പുംപാടത്ത്അക്രമി സംഘം എത്തിയത് 7 മണിയോടെയെന്നും വ്യക്തമായി.

ഒന്നര മണിക്കൂറിലധികം കൊല്ലപ്പെട്ട സഞ്ജിത്തിനെ കാത്ത് പ്രതികളിരുന്നു. അഞ്ച് കിലോമീറ്റര്‍ ദൂരത്തുള്ള പെരുവമ്പില്‍ 6.35ഓടെ പ്രതികളെത്തിയിരുന്നു എന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായത്.

ദീര്‍ഘ കാലമായി നടത്തിയ ആസൂത്രണമായതിനാല്‍ പ്രതികളിലേക്ക് വേഗത്തിലെത്തുകയെന്നത് എളുപ്പമല്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സഞ്ജിത്തിന്റെ കൊലപാതകം. മമ്പറത്തെ ഭാര്യവീട്ടില്‍ നിന്നും ഭാര്യയുമായി ബൈക്കില്‍ വരികയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമികള്‍ ഭാര്യയുടെ മുമ്പിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Related posts

Leave a Comment