ബാങ്കിന് മുന്നിൽവെച്ച് പണം എണ്ണുന്നത് അവർ കണ്ടിരിക്കും; കിടങ്ങൂരിൽ സ്കൂട്ടർ തടഞ്ഞു നിർത്തി പണം മോഷ്ടിച്ചത് സിനിമാസ്റ്റൈലിൽ

കി​ട​ങ്ങൂ​ർ: സി​നി​മാ സ്റ്റെ​ലി​ൽ സ്കൂ​ട്ട​ർ ത​ട​ഞ്ഞു നി​ർ​ത്തി റി​ട്ട. അ​ധ്യാ​പ​ക​ന്‍റെ 2,35,000രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ കി​ട​ങ്ങൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​പാ​ദു​വ ശൗ​ര്യാം​കു​ഴി​യി​ൽ ജോ​സ​ഫി​ന്‍റെ (72) പ​ണ​മാ​ണ് കി​ട​ങ്ങൂ​ർ പാ​ദു​വ റോ​ഡി​ൽ കി​ട​ങ്ങൂ​ർ എ​ന്‌ജിനിയറിംഗ് കോ​ള​ജി​ന് സ​മീ​പം ചൂ​ര​ക്കാ​ട്ട് പ​ടി​യി​ൽ വ​ച്ചു ത​ട്ടി​യെ​ടു​ത്ത​ത്.

ഭാ​ര്യ​യു​ടെ ചി​കി​ത്സ​യ്ക്കാ​യി കി​ട​ങ്ങൂ​ർ എ​സ്ബി​ഐ, കി​ട​ങ്ങൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ടു​ത്ത് ബാ​ഗി​ലാ​ക്കി സ്കൂ​ട്ട​റി​ന്‍റെ സീ​റ്റി​ന​ടി​യി​ൽ ആ​ണ് പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

രണ്ടു യുവാക്കൾ വഴി ചോദിക്കാനെന്ന തരത്തിൽ സ്കൂട്ടർ കൈ കാണിച്ചു നിർത്തി. വാ​ഹ​നം നി​ർ​ത്തി​യ ഉ​ട​നെ അ​ധ്യാ​പ​ക​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി താ​ക്കോ​ൽ ത​ട്ടി​യെ​ടു​ത്ത് സീ​റ്റി​ന്‍റെ ലോ​ക്ക് തു​റ​ന്ന് ബാ​ഗ് ത​ട്ടി​യെ​ടു​ത്ത ശേ​ഷം അ​ധ്യാ​പ​ക​നെ ത​ള്ളിയി​ട്ട ശേ​ഷം ഇ​രു​വ​രും സ​മീ​പ​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ലൂ​ടെ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഒ​രാ​ൾ കാ​വി​മു​ണ്ടും ഷ​ർ​ട്ടും മ​റ്റൊ​രാ​ൾ പാ​ന്‍റും ഷ​ർ​ട്ടു​മാ​ണ് ധ​രി​ച്ചി​രു​ന്ന​ത്.ജോ​സ​ഫ് പ​ണ​മെ​ടു​ത്ത​ശേ​ഷം സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ മു​ന്നി​ൽ വ​ച്ചു എ​ണ്ണി​തി​ട്ട​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​തു ക​ണ്ട പ്ര​തി​ക​ൾ പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്ത​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി കി​ട​ങ്ങൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു.

സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാണ് യു​വാ​ക്ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.കി​ട​ങ്ങൂ​ർ എ​സ്എ​ച്ച്ഒ കെ.​ആ​ർ. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Related posts

Leave a Comment