സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം സർക്കാർ ഓഫീസിലും; അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സിൽ സൂ​ക്ഷി​ച്ചു വ​ച്ചി​രു​ന്ന ഫ​യ​ലു​ക​ൾ തീയിട്ടു നശിപ്പിച്ചു


അ​മ്പ​ല​പ്പു​ഴ: പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സൂ​ക്ഷി​ച്ചു വ​ച്ചി​രു​ന്ന ഫ​യ​ലു​ക​ൾ സാ​മൂ​ഹിക വി​രു​ദ്ധ​ർ തീ​യി​ട്ട് ന​ശി​പ്പി​ച്ചു.​ നി​ര​വ​ധി വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന പ​ഞ്ചാ​യ​ത്താ​ണ് ഇ​തെ​ന്ന​ത് സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്നു.

അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഫ​യ​ലു​ക​ളാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലു മ​ണി​യോ​ടെ ക​ത്തി​ച്ച​ത്.

പൂ​ട്ടി​യി​ട്ടി​രു​ന്ന താ​ഴ് ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി​യ ശേ​ഷ​മാ​ണ് ആ​രോ ഫ​യ​ലു​ക​ൾ​ക്ക് തീ​യി​ട്ടി​രി​ക്കു​ന്ന​തും. ഫ​യ​ലു​ക​ൾ​ക്ക് സ​മീ​പം മ​ല മൂ​ത്ര വി​സ​ർ​ജ​നം ചെ​യ്ത നി​ല​യി​ലും ക​ണ്ടെ​ത്തി.

ത​ക​ഴി​യി​ൽ നി​ന്ന് ഫ​യ​ർ ഫോ​ഴ്സെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. നി​ത്യ​വും നി​ര​വ​ധി പേ​രാ​ണ് വി​വ​രാ​വ​കാ​ശ​വു​മാ​യി പ​ഞ്ചാ​യ​ത്തി​നെ സ​മീ​പി​ക്കു​ന്ന​ത് രാ​ഷ്്ട്രീയ സ​മ്മ​ർ​ദ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ഴി​വി​ട്ട സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു കൊ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി വി​വ​രാ​വ​കാ​ശ​ങ്ങ​ൾക്കു മ​റു​പ​ടി കൊ​ടു​ത്ത​തും കൊ​ടു​ക്കാ​നു​മു​ണ്ട്.

ആ​രോ​ഗ്യ വ​കു​പ്പും പൊ​ലൂ​ഷ്യ​ൻ ബോ​ർ​ഡും പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ പാ​ടി​ല്ല എ​ന്നു പ​റ​ഞ്ഞ സ്ഥാ​പ​ന​ങ്ങ​ൾ വ​രെ മാ​സ​ങ്ങ​ളാ​യി ഈ ​പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു .

രാ​ഷ്്ട്രീയ സ​മ്മ​ർ​ദം മൂ​ലം അ​ന​ധി​കൃ​ത​മാ​യി ചെ​യ്ത പ​ല നി​യ​മ വി​രു​ദ്ധ പ്ര​വ​ർ​ത്തി​ക​ളി​ൽ നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ മ​ന​പൂ​ർ​വം ഫ​യ​ലു​ക​ൾ​ക്ക് തീ​യി​ട്ട​താ​ണ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്. തീ​പി​ടിത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​.

Related posts

Leave a Comment