എ​സ്ഡി​പി​ഐയുടെ പ്രതിഷേധമാർച്ച് ;  ക​ലാ​പം ഉ​ണ്ടാ​ക്കു​ക, ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ കേ​സുകളിൽ അറസ്റ്റുചെയ്ത  132 പേ​രെ റിമാന്‍റ് ചെയ്തു

ആ​ലു​വ: ജി​ല്ലാ നേ​താ​ക്ക​ളെ പോ​ലീ​സ് ക​രു​ത​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്നാ​രോ​പി​ച്ച് എ​സ്ഡി​പി​ഐ ആ​ലു​വ​യി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​ര​ത്തെ​ത്തു​ട​ർ​ന്നു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത 132 പേ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണു പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി​യ​ത്.

ആ​ലു​വ ബൈ​പാ​സി​ൽ​നി​ന്ന് എ​സ്പി ഓ​ഫീ​സി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്താ​നു​ള്ള ശ്ര​മം പോ​ലീ​സ് ഇ​ട​പെ​ട്ട് ത​ട​ഞ്ഞി​നെ തു​ട​ർ​ന്നു പ്ര​വ​ർ​ത്ത​ക​ർ ഒ​രു മ​ണി​ക്കൂ​റോ​ളം ബാ​ങ്ക് ജം​ഗ്ഷ​നി​ൽ കു​ത്തി​യി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത കു​രു​ക്കി​നും കാ​ര​ണ​മാ​യി​രു​ന്നു.

ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലി​നു പ്ര​തി​ഷേ​ധ ജാ​ഥ​യെ​ന്നാ​യി​രു​ന്നു രാ​വി​ലെ ന​ൽ​കി​യ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ അ​തി​നു വി​രു​ദ്ധ​മാ​യി രാ​വി​ലെ പ​ത്തോ​ടെ സ​മ​രം ആ​രം​ഭി​ച്ചു. തു​ട​ർ​ന്നു പ്ര​വ​ർ​ത്ത​ക​രെ റൂ​റ​ൽ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി രാ​ഹു​ൽ ആ​ർ. നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി​യ​ത്. ക​ലാ​പം ഉ​ണ്ടാ​ക്കു​ക, ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ കേ​സു​ക​ളാ​ണു പ്ര​തി​ക​ൾ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts