എ​സ്ഡി​പി​ഐ പിന്തുണ; തീരുമാനം വൈകിയതിൽ മു​സ്‌​ലിം സം​ഘ​ട​ന​ക​ൾ​ക്കി​ട​യി​ലും അ​തൃ​പ്തി

കോ​ഴി​ക്കോ​ട്: എ​സ്ഡി​പി​ഐ​ പി​ന്തു​ണയുടെ കാ​ര്യ​ത്തി​ൽ യു​ഡി​എ​ഫ് നി​ല​പാ​ട് പ​റ​യാ​ൻ വൈ​കി​യ​തി​ൽ മു​സ്‌​ലിം സം​ഘ​ട​ന​ക​ൾ​ക്കി​ട​യി​ലും അ​തൃ​പ്തി. ഇ​ന്ന​ലെ​യാ​ണ് എ​സ്ഡി​പി​എ പി​ന്തു​ണ​വേ​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി.​ സ​തീ​ശ​ന്‍ പ​ര​സ്യ​മാ​യി നി​ല​പാ​ട് വ്യക്തമാക്കിയത്.
എ​സ്ഡി​പി​ഐ​യു​ടെ പി​ന്തു​ണ തേ​ടു​ന്ന കാ​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സും മു​സ്‌​ലിം ലീ​ഗും ആ​ദ്യ ഘ​ട്ട​ത്തി​ൽ സ്വീ​ക​രി​ച്ച മൗ​ന​മാ​ണ് സ​മ​സ്ത ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ളു​ടെ അ​മ​ർ​ഷ​ത്തി​നു കാ​ര​ണം.

എ​സ്ഡി​പി​ഐ ഏ​ക​പ​ക്ഷീ​യ​മാ​യി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച പി​ന്തു​ണ യു​ഡി​എ​ഫി​നെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി​യി​രു​ന്നു. സ​മാ​ന​മാ​യി മു​സ്‌​ലിം സ​മു​ദാ​യ സം​ഘ​ട​ന​ക​ളെ​യും ഞെ​ട്ടി​ക്കു​ന്ന​താ​യി​രു​ന്നു എ​സ്ഡി​പി​ഐ​യു​ടെ പ്ര​ഖ്യാ​പ​നം. പൊ​തു​വി​ൽ കേ​ര​ള​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന യുഡിഎ​ഫി​ന് അ​നു​കൂ​ല​മാ​യ രാ​ഷ്ട്രീ​യ​സാ​ഹ​ച​ര്യം ഇ​ല്ലാ​താ​ക്കു​ന്ന​താ​യി​രി​ക്കും എ​സ്ഡി​പി​ഐ പി​ന്തു​ണ​യെ​ന്നാ​ണ് മു​സ്‌​ലിം സം​ഘ​ട​ന​ക​ളു​ടെ വി​ല​യി​രു​ത്ത​ൽ.

വ​ർ​ഗീ​യ ക​ക്ഷി​യാ​യി ക​ണ്ടു​ത​ന്നെ എ​സ്ഡി​പി​ഐ​ഐ​യെ എ​ല്ലാ​കാ​ല​ത്തും മു​സ്‌​ലിം സം​ഘ​ട​ന​ക​ൾ മാ​റ്റി നി​ർ​ത്തി​യി​ട്ടു​ണ്ട്. സ​മു​ദാ​യ​താ​ൽ​പ്പ​ര്യ​ത്തി​നു​വേ​ണ്ടി​യ​ല്ല എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന വി​മ​ർ​ശ​ന​വും ശ​ക്ത​മാ​ണ്. എ​സ്ഡി​പി​ഐ​യു​ടെ പി​ന്തു​ണ​യി​ൽ യു​ഡി​എ​ഫ് മ​ത്സ​രി​ച്ചാ​ൽ വി​ശ്വാ​സി​ക​ൾ​ക്കി​ട​യി​ൽ അ​ത് ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നും മു​സ്‌​ലിം സം​ഘ​ട​ന​ക​ൾ മ​ന​സി​ലാ​ക്കു​ന്നു.

ഇ​ക്കാ​ര്യ​ത്തി​ൽ യു​ഡി​എ​ഫ് നേ​തൃ​ത്വം നി​ല​പാ​ട് പ​റ​യാ​ൻ വൈ​കി​യെ​ന്നാ​ണ് മു​സ്‌​ലിം സം​ഘ​ട​ന​ക​ളു​ടെ വി​മ​ർ​ശ​നം. എ​ൽ​ഡി​എ​ഫ് അ​ത് പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു. വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സും, ലീ​ഗും ക​രു​ത​ലോ​ടെ നേ​ര​ത്തെ ത​ന്നെ നി​ല​പാ​ട് പ​റ​യ​ണ​മാ​യി​രു​ന്നു എ​ന്നാ​ണ് മു​സ്‌​ലിം സം​ഘ​ട​ന​ക​ളു​ടെ അ​ഭി​പ്രാ​യം.

Related posts

Leave a Comment