പ​റ​ഞ്ഞ വാ​ക്ക് പാ​ലി​ച്ച് മു​ഖ്യ​മ​ന്ത്രി​യും സ​ർ​ക്കാ​രും…​ പ്രി​യ​ദ​ർ​ശി​നി സ്ത്രീ ​സൗ​ജ​ന്യ​യാ​ത്ര​യ്ക്ക് തു​ട​ക്കം; സ്ത്രീ​ക​ൾ ന​യി​ക്കു​ന്ന വാ​ഹ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ദ്യ യാ​ത്ര

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ൾ​ക്ക് കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കു​ന്ന പ്രി​യ​ദ​ർ​ശി​നി സ്ത്രീ ​സൗ​ജ​ന്യ പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ നി​ര്‍​വ​ഹി​ച്ചു.

ത​മ്പാ​നൂ​ർ സെ​ൻ​ട്ര​ൽ ബ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം ഗ​താ​ഗ​ത മ​ന്ത്രി സി.​പി. ജോ​ണും മ​റ്റു മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ത്തു. ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം വ​നി​ത​ക​ൾ​ക്കൊ​പ്പം മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ആ​ദ്യ യാ​ത്ര ന​ട​ത്തി. തി​രു​വ​ന​ന്ത​പു​രം പാ​പ്പ​നം​കോ​ഡ് ഡി​പ്പോ​യു​ടെ ബ​സി​ൽ ത​മ്പാ​നൂ​ർ മു​ത​ൽ പെ​രു​മാ​തു​റ വ​രെ​യാ​ണ് പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന യാ​ത്ര.

കെ​എ​സ്ആ​ർ​ടി​സി​യി​ല്‍ പി​എ​സ്‍​സി വ​ഴി നി​യ​മി​ച്ച ആ​ദ്യ വ​നി​താ ഡ്രൈ​വ​റാ​യ വി.​പി. ഷീ​ല​യാ​ണ് ഉ​ദ്ഘാ​ട​ന ബ​സ് യാ​ത്ര​യു​ടെ ഡ്രൈ​വ​ർ. ഉ​ദ്ഘാ​ട​ന ബ​സി​ലെ ക​ണ്ട​ക്ട​റും വ​നി​ത​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ഉ​ള്‍​പ്പെ​ടെ 20 വി​ഐ​പി​ക​ള്‍ ബ​സി​ല്‍ യാ​ത്ര ചെ​യ്തു. തൃ​ശൂ​രി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി​ക്ക് പ​ച്ച​ക്കൊ​ടി ചെ​യ്തു.

ഉ​ദ്ഘാ​ട​ത്തി​ന് ശേ​ഷം സ്ത്രീ​ക​ൾ​ക്കും ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സി​നും ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സീ​റോ ടി​ക്ക​റ്റ് ല​ഭ്യ​മാ​യി തു​ട​ങ്ങും. സ്തീ​ക​ൾ​ക്ക് സൗ​ജ​ന്യ​മു​ള്ള ഓ​ർ​ഡി​ന​റി ബ​സു​ക​ൾ തി​രി​ച്ച​റി​യാ​നാ​യി ബ​സു​ക​ളി​ൽ “പ്രി​യ​ദ​ർ​ശി​നി’ സ്റ്റി​ക്ക​ർ പ​തി​ച്ചി​ട്ടു​ണ്ട്. വ​രു​മാ​ന​മോ പ്രാ​യ​മോ പ​രി​ഗ​ണി​ക്കാ​തെ​യും പ്ര​ത്യേ​ക നി​ബ​ന്ധ​ന​ക​ളി​ല്ലാ​തെ​യു​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്രാ സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്ന​ത്.

അ​തേ​സ​മ​യം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ സി​പി​എം പ​ങ്കെ​ടു​ക്കി​ല്ല. പ​രി​പാ​ടി​യി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​ൻ മു​ഴു​വ​ൻ എം​എ​ൽ​എ​മാ​ർ​ക്കും സി​പി​എം നി​ർ​ദേ​ശം ന​ൽ​കി.

Related posts

Leave a Comment